കായികതാരങ്ങൾ സൗകര്യങ്ങൾക്ക് വേണ്ടി ഇരക്കണോ? പ്രീജ ശ്രീധരൻ സംസാരിക്കുന്നു

1 month ago 5

Q. കഴിഞ്ഞ പത്തു വർഷം കൊണ്ട് അത്‍ലറ്റിക്സിലടക്കം സ്പോർട്‍സിൽ കേരളം ഒന്നുമല്ലാതായെന്ന അഭിപ്രായം പറഞ്ഞല്ലോ, എന്താണു പശ്ചാത്തലം?

A. വിഷമം സഹിക്കാനാകാതെ പറഞ്ഞതാണ്. ഇക്കാലത്താണു ഞാൻ സ്പോർട്സിൽ വരുന്നതെങ്കിൽ നേട്ടങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. കായികതാരങ്ങൾക്ക് മുൻപു ലഭിച്ചിരുന്ന പിന്തുണ ഇപ്പോഴത്തെ കുട്ടികൾക്കു ഭരണാധികാരികളിൽനിന്നു ലഭിക്കുന്നില്ല. നല്ല ഭക്ഷണവും പരിശീലനവും ലഭിക്കുന്ന ഹോസ്റ്റലുകളും കോളജുകളും എനിക്കു കിട്ടി. റെയിൽവേ എനിക്കു ജോലിയും ആവോളം അവസരവും നൽകി‍. പക്ഷേ, ഇന്നത്തെ കുട്ടികൾക്ക് അങ്ങനെയല്ല സാഹചര്യം.

Q. എന്താണ് പുതിയ താരങ്ങൾ വളർന്നുവരുന്നതിലുള്ള തടസ്സം?

A. ഭക്ഷണത്തിനു വകയില്ലാത്ത കുടുംബത്തിൽനിന്ന് എന്നെ കണ്ടെത്തിയതു കോച്ച് പി.ആർ. രണേന്ദ്രനാണ്. ഇപ്പോൾ പല സ്കൂളുകളിലും കായികാധ്യാപകർ ഇല്ല. നല്ല ഭക്ഷണം നൽകാൻ ഹോസ്റ്റലുകൾക്കു ഫണ്ടില്ല. യാത്രപ്പടിയും ചെലവും കൃത്യമായി ലഭിക്കുന്നില്ല. ഒരുനേരം മാത്രം ഭക്ഷണം കഴിച്ചു ട്രാക്കിലിറങ്ങുന്ന കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. കുട്ടികളെ മത്സരത്തിനു കൊണ്ടുപോകാൻ രക്ഷിതാക്കൾ വേണമെന്ന അവസ്ഥയാണ്.

Q. കായികതാരങ്ങൾ അവഗണന നേരിടുന്നുണ്ടോ?

A. കായികതാരങ്ങൾ സൗകര്യങ്ങൾക്കു വേണ്ടി ഇരക്കണോ? എല്ലാ വർഷത്തെയും മികച്ച സിനിമകൾക്കു തൊട്ടടുത്ത വർഷം തന്നെ അവാർഡ് കൊടുക്കും. എന്നാൽ കായികമേഖലയിൽ മികവു ലഭിച്ചവർ സർക്കാർ ജോലിക്കു നാലോ അഞ്ചോ വർഷം കാത്തിരിക്കണം, തെരുവിൽ സമരം ചെയ്യണം; കിട്ടിയാൽ കിട്ടി. സ്പോർട്സ് താരങ്ങൾ ജോലി വേണമെന്നു പറയുന്നതു സ്വന്തം കുടുംബം നോക്കി വെറുതേ ഇരിക്കാനല്ല. മികച്ച പരിശീലനത്തിനു സാഹചര്യവും സൗകര്യവും തേടിയാണ്.

Q. ഇനിയും സ്റ്റേഡിയങ്ങൾ, കോംപ്ലക്സുകൾ; കായികരംഗത്തെ മുൻഗണനകളിൽ മാറ്റം വരുത്തേണ്ടതല്ലേ?

A. മാറ്റം വേണം. മികച്ച കോച്ച്, പരിശീലന സൗകര്യം, നല്ല ഭക്ഷണം, അവസരങ്ങൾ എന്നിവയാണ് പ്രധാനം. ഓരോ കായികതാരവും രാജ്യത്തിനുവേണ്ടിയുള്ള നിക്ഷേപമാണ്. നമ്മൾ പല പദ്ധതികളിലായി ട്രാക്കുകളും സ്റ്റേ‍ഡിയങ്ങളുമെല്ലാം ഉണ്ടാക്കും. തകരാറിലായാൽ നന്നാക്കില്ല. അതു നശിക്കും.

വലിയ കെട്ടിടങ്ങൾ നിർമിക്കും. അവിടെ കോച്ചുകളോ കുട്ടികൾക്കു ഭക്ഷണം നൽകാൻ ഫണ്ടോ ഉണ്ടാകില്ല. കുട്ടികളെ മത്സരത്തിനു കൊണ്ടുപോകാൻ പോലും പണം കൊടുക്കില്ല.

Q. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കായികതാരങ്ങളോടുള്ള സമീപനത്തിൽ കേരളം വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്?

A. കായികതാരങ്ങളോടുള്ള നയസമീപനം ഭരണാധികാരികൾ മാറ്റണം. ഒരു കായികതാരത്തിന്റെ വീടു ജപ്തിചെയ്യുന്ന അവസ്ഥയെത്തിയപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചെന്നുകണ്ടു. പ്രശ്നപരിഹാരം ഉണ്ടായി. കഴിഞ്ഞ സർക്കാരിലെ മന്ത്രി സ്പോർട്സ് മേഖലയിലെ പ്രശ്നങ്ങൾ ഒരിക്കൽ വിശദമായി സംസാരിച്ചു. പക്ഷേ, പിന്നീട് ഇക്കാര്യം ചോദിച്ച് ആരും വിളിച്ചില്ല. സർക്കാരുകളുടെ സമീപനം തന്നെയാണു പ്രധാനം. അതു മാറ്റിയില്ലെങ്കിൽ നമ്മുടെ കുട്ടികൾ ട്രാക്കിൽ തളർന്നുവീഴും.

English Summary:

Kerala sports quality highlights the large diminution and neglect faced by athletes successful the authorities regarding training, nutrition, and authorities enactment implicit the past decade. The interrogation reveals captious issues successful Kerala athletics, emphasizing the urgent request for argumentation changes, due funding, and amended infrastructure for upcoming sports talents.

Read Entire Article