Published: October 22, 2025 04:09 PM IST
1 minute Read
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ മത്സരിക്കാനെത്തുന്നവർക്കും മത്സരം കാണാനെത്തുന്നവർക്കും പ്രോത്സാഹനവുമായി മലയാള മനോരമയുടെ പവലിയൻ അത്‌ലറ്റിക്സ് മത്സര വേദിയായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഇന്നു മുതൽ.
അത്‌ലറ്റിക്സ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അവരുടെ പ്രകടനത്തിന്റെ, മനോരമ ഫൊട്ടോഗ്രഫർമാർ പകർത്തുന്ന ചിത്രം ഫ്രെയിം ചെയ്ത് ഇവിടെ നിന്നു സമ്മാനിക്കും.
കാണികൾക്കും താരങ്ങൾക്കുമായി ലൈവ് സ്പോർട്സ് ക്വിസ്, ആക്ടിവിറ്റി ഗെയിംസ് തുടങ്ങിയ രസകരമായ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. പവലിയനിലെത്തുന്ന ഭാഗ്യശാലികൾക്കും പ്രത്യേക സമ്മാനങ്ങളുണ്ട്. ആലിബൈ സൈബർ ഫോറൻസിക്സ്, ഡെക്കാത്തലൺ, പ്രൈം ബിൽഡേഴ്സ് എന്നിവരാണു സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത്. കായിക മേള സമാപിക്കുന്ന 28 വരെ മനോരമ പവലിയൻ പ്രവർത്തിക്കും.
English Summary:








English (US) ·