Published: October 19, 2025 09:24 AM IST Updated: October 19, 2025 05:24 PM IST
1 minute Read
കൊച്ചി ∙ കായികമേളയ്ക്കു 2 മാസം മുൻപെങ്കിലും സ്വകാര്യ അക്കാദമികളിൽ പരിശീലനം നടത്തുന്നവരെ ഉത്തേജക പരിശോധനയ്ക്കു വിധേയമാക്കണമെന്നു ഒളിംപ്യൻ മേഴ്സി കുട്ടൻ. സ്കൂൾ കായികമേളയ്ക്കു മുന്നോടിയായി മലയാള മനോരമ സംഘടിപ്പിച്ച ‘വിഷൻ 2036: നമ്മുടെ ഒളിംപിക്സ്, നമുക്കൊരു മെഡൽ’ ആശയക്കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അവർ.
പലപ്പോഴും മേളകൾ നടക്കുമ്പോൾ, കുട്ടികൾ ഉത്തേജകം ഉപയോഗിക്കുന്നതിന്റെ സൂചനകൾ കാണാറുണ്ട്. പുതിയ പരിശീലകരിൽ ചിലർ കുട്ടികൾക്ക് സപ്ലിമെന്റുകൾ നൽകുന്നുണ്ട്. പെട്ടെന്നു റിസൽറ്റുണ്ടാക്കാനായി അമിത വ്യായാമവും പരിശീലനവുമാണിപ്പോൾ നടക്കുന്നത്. പെട്ടെന്നു പരുക്കേൽക്കാനും സ്വാഭാവിക കഴിവുകൾ ഇല്ലാതാക്കാനും ഇത്തരം തെറ്റായ രീതികൾ കാരണമാകും.
യഥാർഥത്തിൽ കഴിവുള്ള കുട്ടികൾ പലപ്പോഴും ഉത്തേജകം ഉപയോഗിക്കുന്നവർക്കു പിന്നിലാകും. ഇത് അവരുടെ പ്രതിഭയെ ബാധിക്കും. ഉത്തേജകം ഉപയോഗിക്കുന്നവരെ ഒന്നോ, രണ്ടോ വർഷം കഴിഞ്ഞാൽ പിന്നീട് അത്‌ലറ്റിക്സ് രംഗത്തു കാണാനുമാകില്ല– മേഴ്സി കുട്ടൻ അഭിപ്രായപ്പെട്ടു.
English Summary:








English (US) ·