29 April 2025, 11:05 PM IST

ശ്രീനാഥ് ഭാസി, ആസാദിയുടെ പോസ്റ്റർ
ശ്രീനാഥ് ഭാസി നായകനാകുന്ന 'ആസാദി' എന്ന ചിത്രം മേയ് ഒമ്പതിന് തിയേറ്ററുകളിലെത്തും. ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വാണി വിശ്വനാഥ്, രവീണാ രവി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ആരോപണനിഴലിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീനാഥ് ഭാസി. കേസില്‍ ശ്രീനാഥ് ഭാസിക്ക് പങ്കില്ല എന്ന് ഇന്നലെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇതില്‍ ആശ്വാസം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രതികരണം ആസാദിയുടെ പ്രചാരണവീഡിയോയില്‍ ശ്രീനാഥ് ഭാസി പങ്കുവെച്ചു. ആസാദി എന്നാല്‍ സ്വാതന്ത്ര്യം എന്നാണ് അര്‍ഥം. കാര്‍മേഘങ്ങളെ അതിജീവിച്ച് സ്വാതന്ത്ര്യത്തിലേക്ക് കടക്കുന്ന സമയത്താണ് ഇപ്പോള്‍ താന്‍. ഈ സമയത്ത് ആസാദി എന്ന സിനിമ ഇറങ്ങുന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീനാഥ് ഭാസി വീഡിയോയില്‍ പറയുന്നു.
Content Highlights: Sreenath Bhasi's Azadi volition beryllium successful theatres connected 9th May
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·