കാര്‍ വാങ്ങി, വീട് വച്ചു എന്നത് മാത്രമല്ല, 30 വയസ്സിന് മുന്‍പ് ആഗ്രഹിച്ചത് നേടി; വിവാഹത്തിന് തൊട്ടുമുന്‍പ് അഭിമാനത്തോടെ അമൃത നായര്‍ പറയുന്നു

3 weeks ago 5
ജീവിതത്തിന്റെ ഒരേഒരു ലക്ഷ്യം വിവാഹം ചെയ്ത് കുടുംബം നയിക്കുക, അല്ലെങ്കില്‍ കരിയറില്‍ മാത്രം ഫോക്കസ് ചെയ്യുക എന്നൊക്കെ ചിന്തിക്കുന്ന പെണ്‍കുട്ടികള്‍ക്ക് തീര്‍ത്തും പ്രചോദനപരമായ പോസ്റ്റാണ് അമൃത നായര്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുന്നത്. താന്‍ വിവാഹിതയാവാന്‍ പോകുകയാണ് എന്ന സന്തോഷം പങ്കുവയ്ക്കുന്നതിന് തൊട്ടു മുന്‍പ്, അഭിമാനത്തോടെ അമൃത മറ്റൊരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. മൂപ്പത് വയസ്സിലേക്ക് കടക്കുന്നതിന് മുന്‍പ് കരിയറിലും ജീവിതത്തിലും താന്‍ എന്ത് നേടി എന്ന് വ്യക്തമാക്കുന്നതാണ് ആ പോസ്റ്റ്.

അഭിമാനത്തോടെയാണ് തന്റെ യാത്രയെ കുറിച്ച് അമൃത സംസാരിക്കുന്നത്. കാര്‍ വാങ്ങിയ ചിത്രങ്ങളോടൊപ്പം പങ്കുവച്ച പോസ്റ്റില്‍, കാര്‍ വാങ്ങിയ വിശേഷം മാത്രമല്ല, അതിലേക്ക് എത്തിയ തന്റെ യാത്രയെ കുറിച്ചും നടി പറയുന്നുണ്ട്. കഷ്ടപ്പാടില്‍ നിന്ന് എന്റെതായ സ്വപ്‌നം പടുത്തുയര്‍ത്തുന്നതിലേക്ക് എന്ന തലക്കെട്ടോടുകൂടെയാണ് അമൃത നായരുടെ പോസ്റ്റ് തുടങ്ങുന്നത്.

പോസ്റ്റിന്റെ മുഴുവന്‍ രൂപം വായിക്കാം

ഞാന്‍ പുതിയൊരു കാര്‍ വാങ്ങിയത് മാത്രമല്ല ഇന്ന് ആഘോഷിക്കുന്നത്. ഒരിക്കലും വിട്ടുകൊടുക്കാത്ത ആ പെണ്‍കുട്ടിയെ, അവള്‍ അതിജീവിച്ച പോരാട്ടങ്ങളെ, സ്വന്തം അധ്വാനം കൊണ്ട് കെട്ടിപ്പടുത്ത കരിയറിനെ, അവള്‍ ജീവിക്കാന്‍ ആഗ്രഹിച്ച ആ മനോഹരമായ ജീവിതത്തെ കൂടിയാണ്.

B6 4x4 എന്ന എന്റെ പുതിയ കാര്‍ വെറുമൊരു കാര്‍ മാത്രമല്ല, അത് ഞാന്‍ എത്രത്തോളം ദൂരം മുന്നോട്ട് വന്നുവെന്നും, എത്രത്തോളം കഠിനാധ്വാനം ചെയ്തുവെന്നും, പ്രതിസന്ധികളില്‍ പോലും സ്വയം വിശ്വസിച്ച് മുന്നോട്ട് പോയാല്‍ ജീവിതം എത്ര മനോഹരമാകുമെന്നും ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ്.

Samayam Malayalamഒരു പ്രൊഡ്യൂസറോടും കാണിക്കാത്ത കരുണ എന്തുകൊണ്ട് നയന്‍താര ഈ സിനിമയോട് കാണിക്കുന്നു? അതിനൊരു കാരണമുണ്ട്!
എന്റെ മുപ്പതുകളിലേക്ക് കടക്കുമ്പോള്‍ ഞാന്‍ തീര്‍ത്തും ഫിനാന്‍ഷ്യലി ഇന്‍ഡിപെന്‍ഡന്റ് ആയി മാറിയിരിക്കുന്നു. സ്വന്തമായി ഒരു കരിയര്‍ പടുത്തുയര്‍ത്താനും, സ്വന്തം തീരുമാനങ്ങള്‍ എടുക്കാനും, എന്നെ തികച്ചും സന്തോഷവതിയാക്കുന്ന ഒരു ജീവിതം നയിക്കാനും കഴിയുന്നത് തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷങ്ങളിലൊന്ന്


ഈ യാത്രയിലുടനീളം എന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്ത ദൈവത്തിനോടും എന്റെ കുടുംബത്തോടും തീരാത്ത നന്ദി. നിങ്ങളില്ലാതെ ഈ സന്തോഷത്തിന് പൂര്‍ണ്ണത ഉണ്ടാകുമായിരുന്നില്ല.

ഇപ്പോഴും ജീവിതത്തില്‍ കഷ്ടപ്പെടുന്ന, സ്വയം സംശയിക്കുന്ന, തങ്ങളുടെ നല്ല സമയത്തിനായി കാത്തിരിക്കുന്ന ഓരോ പെണ്‍കുട്ടിയോടും എനിക്ക് പറയാനുള്ളത്, ദയവായി നിങ്ങളെ ഒരിക്കലും കുറച്ചുകാണരുത്. ഇന്ന് തന്നെ എല്ലാം ശരിയാക്കി വെക്കണം എന്ന് നിര്‍ബന്ധമില്ല. നിങ്ങള്‍ ഇപ്പോള്‍ എവിടെയാണോ അവിടെ നിന്ന് തുടങ്ങുക, നിങ്ങള്‍ വിശ്വസിക്കുന്ന കാര്യത്തിനായി പ്രയത്‌നിക്കുക, സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കുക, ഒരിക്കലും സ്വപ്നം കാണുന്നത് നിര്‍ത്തരുത്. ഒരിക്കല്‍ നിങ്ങള്‍ പ്രാര്‍ത്ഥിച്ച ആ ജീവിതം നിങ്ങള്‍ക്ക് തന്നെ തിരികെ നല്‍കാന്‍ കഴിയുന്ന ഒരു സ്ത്രീയായി നിങ്ങള്‍ മാറണം.

ഇത് എന്റെ യാത്രയാണ്, എന്റെ സന്തോഷമാണ്, എന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ഞാന്‍ ആയിത്തീരുന്ന ഈ സ്ത്രീയെക്കുറിച്ച് എനിക്ക് വലിയ അഭിമാനമുണ്ട്. വലുതായി സ്വപ്നം കാണുക. കഠിനാധ്വാനം ചെയ്യുക. സ്വതന്ത്രയായിരിക്കുക. ഒരിക്കലും സ്വയം വിട്ടുകൊടുക്കരുത്. എപ്പോഴും സ്‌നേഹത്തോടും നന്ദിയോടും കൂടെ അമൃത നായര്‍

Read Entire Article