
കാറ്റി പെറി, ലിയനാർഡോ ഡി കാപ്രിയോ, ഒപ്ര വിൻഫ്രെ.|Photo credit: AP
ബുധനാഴ്ച്ച പുലര്‍ച്ചെ റഷ്യയിലെ കിഴക്കന്‍ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പം വടക്കന്‍ പസഫിക് മേഖലയില്‍ സുനാമിക്ക് കാരണമായി. സുനാമി മുന്നറിയിപ്പിന് ശേഷം അമേരിക്കയിലെ പടിഞ്ഞാറന്‍ തീരപ്രദേശത്ത് താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം എന്ന് ഉത്തരവിറക്കിയിരുന്നു. കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിങ്ടണ്‍, അലാസ്‌ക, ഹവായ് എന്നീ സ്ഥലത്ത് താമസിക്കുന്നവരോട് അടിയന്തരമായി മാറാന്‍ പറഞ്ഞതോടെ ലിയനാര്‍ഡോ ഡി കാപ്രിയോ, ജെനിഫര്‍ ആനിസ്റ്റണ്‍, ഓപ്ര വിന്‍ഫ്രി തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്.
ഹവായിയിലെ മൗഈ ദ്വീപില്‍ 1,000 ഏക്കറില്‍ വ്യപിച്ച് കിടക്കുന്ന നിരവധി സ്വത്തുക്കള്‍ ഓപ്രയ്ക്കുണ്ട്. 2002-2003-ല്‍ കൂല പ്രദേശത്താണ് ഓപ്ര ആദ്യമായി വസ്തു സ്വന്തമാക്കുന്നത്. പിന്നീട് ഇത് ആധുനിക രീതിയിലുള്ള ഫാം ഹൗസാക്കി മാറ്റുകയായിരുന്നു. സുനാമിയുമായി ബന്ധപ്പെട്ട് ആളുകളെ ഒഴിപ്പിക്കുന്ന സമയത്ത് മൗഈയിലെ സ്വകാര്യ റോഡ് തുറന്ന് കൊടുക്കാത്തിന് ഓപ്രയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
അമേരിക്കന്‍ പോപ്പ് ഗായികയായ കാറ്റി പെറിക്ക് മോണ്ടിസീറ്റോയില്‍ മെഡിറ്ററീനിയന്‍ ശൈലിയില്‍ നിര്‍മ്മിച്ച മാളികയുണ്ട്. നിലവില്‍ മുപ്പത് മില്യണ്‍ ഡോളറിന് അഭിനേതാവായ ക്രിസ് പ്രാറ്റിന്റെ കുടുംബത്തിന് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഭിന്നശേഷിക്കാരനായ ഒരു വിമുക്ത ഭടനുമായുള്ള നിയമപോരാട്ടത്തിന് ശേഷമാണ് പെറി, മാളിക സ്വന്തമാക്കിയത്. ജെന്നിഫര്‍ ആനിസ്റ്റണിന്റെ പതിനഞ്ച് മില്യണ്‍ ഡോളര്‍ ആസ്തിയുള്ള 4,320 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച മാളികയും ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
2021-ല്‍ 13.75 മില്യണ്‍ ഡോളര്‍ മുടക്കി വാങ്ങിയ നാല് കിടപ്പുമുറികളുള്ള വീടിന്റെ ഉടമയാണ് ഓസ്‌കാര്‍ ജേതാവായ ലിയനാര്‍ഡോ ഡി കാപ്രിയോ. പസഫിക് സമുദ്രത്തെ അഭിമുഖീകരിക്കുന്ന രീതിയില്‍ നിര്‍മ്മിച്ച ഈ വീട് മാലിബുവിലാണ് സ്ഥിതി ചെയ്യുന്നത്. മാര്‍വെലിന്റെ 'അയേണ്‍ മാനാ'യ റോബർട്ട് ഡൗണി ജൂനിയറിന് സാന്റ മോണിക്കയില്‍ 6,500 ചതുരശ്ര അടിയുള്ള ആഡംബര വീടുണ്ട്. ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച വീട്ടില്‍ നിന്ന് പസഫിക്കിന്റെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയും.
ഇവരെക്കൂടാതെ ആഷ്ടണ്‍ കച്ചര്‍, മില കുനിസ്, പാരിസ് ഹില്‍ടണ്‍, മെല്‍ ഗിബ്‌സണ്‍, ജെനിഫര്‍ ആനിസ്റ്റണ്‍, കോട്‌നി കോക്‌സ്, സാന്ദ്ര ബുള്ളോക്ക് തുടങ്ങിയവര്‍ക്കും സുനാമി മുന്നറിയിപ്പ് ലഭിച്ച പ്രദേശങ്ങളില്‍ വസ്തുക്കള്‍ ഉണ്ട്. ഇതില്‍ മിക്കതും തീരപ്രദേശത്തിനടുത്ത് കടലിനെ അഭിമുഖമായിട്ടാണുള്ളത്.
Content Highlights: Oprah, DiCaprio and different stars look evacuation arsenic a tsunami informing is issued for the US West Coast
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·