കാലം തുറന്ന് കാട്ടും, കർമ്മം തെറ്റുകൾ തിരുത്തും; തന്റെ ഭർത്താവും സമാന്തയും തമ്മിലുള്ള ബന്ധം ചർച്ചയാവുമ്പോൾ ഷൈമലി ഡെ പറയുന്നു

7 months ago 7

Authored by: അശ്വിനി പി|Samayam Malayalam2 Jun 2025, 3:48 pm

നാ​ഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം സമാന്ത ജീവിതത്തെ നേരിട്ട രീതി പലരും പ്രശംസിച്ചിരുന്നു. എന്നാൽ രാജ് നിഡിമോരുവുമായുള്ള ബന്ധത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ നടിയെ വിമർശിക്കുന്നവരാണ് കൂടുതലും

ഷൈമാലി ഡെയുടം ഇൻസ്റ്റഗ്രാം സ്റ്റോറിഷൈമാലി ഡെയുടം ഇൻസ്റ്റഗ്രാം സ്റ്റോറി (ഫോട്ടോസ്- Samayam Malayalam)
കഴിഞ്ഞ കുറച്ച് മാസങ്ങളായി സമാന്ത റുത്ത് പ്രഭുവും സംവിധായകൻ രാജ് നിഡിമോരുവുമായുള്ള ബന്ധം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഇരുവരും പ്രണയത്തിലാണ് എന്ന ഗോസിപ്പുകൾ പ്രചരിക്കവെ രാജ് നിഡിമോരുവിന്റെ ഭാര്യ ശൈമലി ഡെ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിയ്ക്കുന്നത്. കാലം എല്ലാം തുറന്ന് കാട്ടുകയും തെറ്റുകൾ തിരുത്തുകയും ചെയ്യുമെന്ന് ശൈമലി ഡെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു

ഈ പ്രണയ ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത് മുതൽ സമാന്തയോ രാജ് നിഡിമോരുവോ ഷൈമലി ഡെയോ യാതൊരു തര വിശദീകരണവും നൽകിയിട്ടില്ല. അതേ സമയം ഷൈമലി ഡെ ഇത്തരത്തിൽ പല അർഥങ്ങളും വരുന്ന, ഈ ബന്ധത്തിലുള്ള എതിർപ്പ് സ്പഷ്ടമാക്കുന്ന വിധം ഇൻസ്റ്റഗ്രാം സ്റ്റോറികളും ക്വാട്സുകളും ഷെയർ ചെയ്യാറുണ്ട്. അത്തരത്തിലാണ് പുതിയ പോസ്റ്റും.

Also Read: നിയമപരമായി ബന്ധം വേർപിരിഞ്ഞാലും ചിലതൊക്കെ അടുപ്പിക്കും; വീണ നായരുടെ മകനൊപ്പമുള്ള വീഡിയോ പങ്കുവച്ച് ആർജെ അമൻ

കാലം കാര്യങ്ങൾ വെളിപ്പെടുത്തുന്നു, കർമ്മം തെറ്റുകൾ തിരുത്തുന്നു, പ്രപഞ്ചം നമ്മളെ വിനയം പഠിപ്പിക്കുന്നു- എന്നാണ് ഷൈമലി ഡെയുടെ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി. മറ്റൊരു സ്റ്റോറിയിൽ, ആത്മാവ് ഉണരുമ്പോൾ, എല്ലാം അർത്ഥവത്താകാൻ തുടങ്ങുന്നു- എന്നും രാജ് നിഡിമോരുവിന്റെ ഭാര്യ കുറിച്ചു.

അസോസിയേറ്റ് ഡയരക്ടർ, സ്ക്രിപ്റ്റ് റൈറ്റർ, ക്രിയേറ്റീവ് കൺസൾട്ടറ്റ് എന്നീ നിലകളിൽ സിനിമാ രംഗത്ത് സജീവമായ ഷൈമാലി ഡെ രങ്ക് ദേ ബസന്തി, ഓംകാര തുടങ്ങിയ സിനിമകളുടെ അസിസ്റ്റന്റ് ഡയരക്ടരാണ്. ദ ഫാമിലി മാൻ, സിറ്റാഡിൽ ഹണി ബണ്ണി തുടങ്ങിയ വെബ് സീരീസുകളുടെ സംവിധായകരിൽ ഒരാളാണ് രാജ് നിഡിമോരു. ഈ സെറ്റിലെ പരിചയമാണ് സമാന്തയുമായുള്ള സൗഹൃദത്തിന് വഴിയൊരുക്കിയത്. പിക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് ഇരുവരുടെയും ഒന്നിച്ചുള്ള ചില ചിത്രങ്ങൾ വന്നതിന് പിന്നാലെ പ്രണയ ഗോസിപ്പുകളും പ്രചരിച്ചു തുടങ്ങി.

കാലം തുറന്ന് കാട്ടും, കർമ്മം തെറ്റുകൾ തിരുത്തും; തന്റെ ഭർത്താവും സമാന്തയും തമ്മിലുള്ള ബന്ധം ചർച്ചയാവുമ്പോൾ ഷൈമലി ഡെ പറയുന്നു


പിന്നീട് രാജ് നിഡിമോരുവുമായി കൂടുതൽ അടുത്തു നിൽക്കുന്ന ഫോട്ടോകളും വീഡിയോകളുമൊക്കെയാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വന്നത്. തോളിൽ ചാഞ്ഞു കിടക്കുന്ന വിധമുള്ള സെൽപി ചിത്രങ്ങളൊക്കെ വൈറലായിരുന്നു. ഇന്നലെയും ഹാപ്പി സൺഡേ എന്ന് പറഞ്ഞ് രാജ് നിഡിമോരുവിനൊപ്പം ടെന്നീസ് കളിക്കുന്ന വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഷൈമാലി ഡെയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article