'കാലങ്ങളായി ഇത്രയധികം ചിരിച്ചിട്ടില്ല'; ഒത്തുചേരലിന്റെ ചിത്രംപങ്കുവെച്ച് തെന്നിന്ത്യൻ യുവതാരജോഡികള്‍

7 months ago 7

manjima-actor-friends

മഞ്ജിമ പങ്കുവെച്ച ചിത്രം- കാളിദാസ് ജയറാം, ഭാര്യ തരിണി കലിംഗരായർ, അശോക് സെൽവൻ, കീർത്തി പാണ്ഡ്യൻ, മഞ്ജിമ, ഗൗതം കാർത്തിക്, നർമദാ ഉദയകുമാർ, ഹരീഷ് കല്യാൺ എന്നിവർ

സിനിമയ്ക്ക് പുറത്തും നല്ല സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരുപാട് ചലച്ചിത്ര താരങ്ങളുണ്ട്. ഇതിൽ പലരുടേയും ചിത്രങ്ങളും നല്ലനിമിഷങ്ങളും സോഷ്യല്‍മീഡിയയില്‍ നാം കാണാറുള്ളതാണ്. കഴിഞ്ഞ ദിവസം നടി മഞ്ജിമാ മോഹന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

മഞ്ജിമയും ഭര്‍ത്താവ് ഗൗതം കാര്‍ത്തിക്കും, നടന്‍ കാളിദാസ് ജയറാമും ഭാര്യ തരിണി കലിംഗരായരും, അശോക് സെല്‍വനും ഭാര്യയും നടിയുമായ കീര്‍ത്തി പാണ്ഡ്യനും, ഹരീഷ് കല്യാണ്‍-നര്‍മദാ ഉദയകുമാര്‍ എന്നീ താരജോഡികള്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്.

അപ്രതീക്ഷിതമായ ഉച്ചഭക്ഷണം, അവസാനമില്ലാത്ത ചിരി, നല്ല കൂട്ടും. അടുത്ത ഗെയിം നൈറ്റിലുള്ള പ്ലാന്‍ നടക്കുന്നുണ്ട്, സ്റ്റോറിയില്‍ മഞ്ജിമ കുറിച്ചു.

അശോക് സെല്‍വന്‍ അഭിനയിച്ച ഓ മൈ കടവുളേ എന്ന ചിത്രത്തിലെ കതൈപ്പോമാ എന്ന ഗാനത്തോടൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പാട്ടാണ് തന്റെ മനസ്സിലിപ്പോള്‍ ഉടക്കിയിരിക്കുന്നതെന്ന് മഞ്ജിമ പോസ്റ്റില്‍ സൂചിപ്പിച്ചു.

കീര്‍ത്തി, ഗൗതം, അശോക് സെല്‍വൻ എന്നിവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറി | Screengab/Instagram

മഞ്ജിമാ ദിസ് സോങ് എന്നു പറഞ്ഞുകൊണ്ട് കീര്‍ത്തി പാണ്ഡ്യന്‍ ചിത്രം റീപോസ്റ്റ് ചെയ്തു. അശോക് സെല്‍വനും സ്‌റ്റോറി റീപോസ്റ്റ് ചെയ്തിട്ടുണ്ട്.

വര്‍ഷങ്ങളായി ഇത്രയധികം ചിരിച്ചിട്ടില്ല, നന്ദി കൂട്ടരെ, പെട്ടെന്നുതന്നെ നമുക്ക് വീണ്ടും ഇങ്ങനെചെയ്യാം എന്നെഴുതിയാണ് ഗൗതം കാര്‍ത്തിക് റീപോസ്റ്റ് ചെയ്തത്. കവിളുകള്‍ അക്ഷരാര്‍ഥത്തില്‍ ഇപ്പോഴും വേദനിക്കുന്നു എന്നാണ് നര്‍മദ കുറിച്ചിരിക്കുന്നത്.

Content Highlights: Manjima Mohan shares a amusive pic with friends including Keerthy Pandian, Ashok Selvan, Kalidas, etc.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article