Authored by: നിമിഷ|Samayam Malayalam•25 Jun 2025, 2:46 pm
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്. സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. സല്ലാപത്തിലൂടെയായിരുന്നു നായികയായത്. നിരവധി മികച്ച കഥാപാത്രങ്ങളും അവസരങ്ങളുമായിരുന്നു മഞ്ജുവിനെ തേടിയെത്തിയത്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തെങ്കിലും ശക്തമായൊരു തിരിച്ചുവരവായിരുന്നു നടത്തിയത്.
കാലങ്ങള്‍ക്ക് ശേഷം മഞ്ജുവിനെ കണ്ടുമുട്ടി! (ഫോട്ടോസ്- Samayam Malayalam) കഴിഞ്ഞ ദിവസം മഞ്ജുവും ഈ സന്തോഷം പങ്കുവെച്ച് എത്തിയിരുന്നു. സ്വന്തം ചിത്രങ്ങളായിരുന്നു താരം പോസ്റ്റ് ചെയ്തത്. പ്രായം റിവേഴ്സ് ഗിയറിലാണോ എന്നായിരുന്നു ചോദ്യം. മകളായ മീനാക്ഷിക്ക് അമ്മ വെല്ലുവിളിയാവുമെന്ന കാര്യത്തില് സംശയമില്ലെന്ന് പറഞ്ഞവരുമുണ്ടായിരുന്നു. ലുക്കിലും ഫാഷനിലുമെല്ലാം നടത്തുന്ന പരീക്ഷണങ്ങളെല്ലാം വിജയമാണ്. ഇതെങ്ങനെയാണ് ഈ പ്രായത്തിലും ഇത് സാധിക്കുന്നതെന്ന് അത്ഭുതത്തോടെ ചോദിക്കുന്നവരുമുണ്ട്.
സൗഹൃദത്തിന് അങ്ങേയറ്റത്തെ പ്രാധാന്യം കൊടുക്കുന്ന ആളാണ് മഞ്ജു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കരുത്തായത് അവരുടെ സാന്നിധ്യവുമാണ്. ആരാധകരും മഞ്ജുവിനൊപ്പം തന്നെയുണ്ടായിരുന്നു. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിച്ചതായിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. ഗുരുവായൂരിലെ ഡാന്‍സ് പരിപാടി കാണാനായി സിനിമാലോകത്തുള്ളവരും എത്തിയിരുന്നു. ആ സമയത്ത് തന്നെ പുതിയ സിനിമകളില്‍ നിന്നുള്ള അവസരങ്ങളും ലഭിച്ചിരുന്നു.കാലങ്ങള്‍ക്ക് ശേഷം മഞ്ജുവിനെ കണ്ടുമുട്ടി! ആ സന്തോഷം ഫോട്ടോയില്‍ പകര്‍ത്തിയത് ബിനീഷ്, ചിത്രം വൈറലാവുന്നു
റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെയായിരുന്നു മഞ്ജു തിരിച്ചെത്തിയത്. നിരുപമയായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഈ ചിത്രവുമായി സഹകരിക്കരുതെന്ന തരത്തില്‍ തനിക്ക് ഭീഷണികളൊക്കെ വന്നിരുന്നു. അതൊന്നും വകവെക്കാതെയാണ് താന്‍ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അന്ന് തുടങ്ങിയ സൗഹൃദം മഞ്ജുവും ചാക്കോച്ചനും ഇന്നും തുടരുന്നുണ്ട്. ഇവരുടെ കുടുംബാംഗങ്ങളും സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ഒന്നിച്ച് യാത്രകളൊക്കെ നടത്താറുണ്ട്. ചാക്കോച്ചന്‍ എനിക്ക് വളരെയധികം വേണ്ടപ്പെട്ടൊരാളാണ്, എന്റെ കുടുംബത്തിലെ ഒരാള്‍ എന്ന് തന്നെ പറയാം എന്നായിരുന്നു മഞ്ജു പറഞ്ഞത്. ചാക്കോച്ചന്റെ സിനിമയുടെ റിലീസിന് മഞ്ജുവും തിയേറ്ററുകളിലേക്ക് എത്താറുണ്ട്.
സന്തതസഹചാരിയും മാനേജറുമായ ബിനീഷ് ചന്ദ്രയും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. യാത്രകളില്‍ അദ്ദേഹവും കൂടെയുണ്ടാവാറുണ്ട്. മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തുന്നത് ബിനീഷാണെന്ന് മഞ്ജു പറയാറുണ്ട്. വിശേഷ ദിനങ്ങളിലെല്ലാം ആശംസയുമായി ഇരുവരും എത്താറുണ്ട്. യാത്രകളില്‍ ഇവരും ചേരാറുണ്ട്.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·