Published: October 10, 2025 09:34 PM IST Updated: October 10, 2025 10:11 PM IST
1 minute Read
കോഴിക്കോട്∙ സൂപ്പർ ലീഗ് കേരള ഫുട്ബോൾ ടൂർണമെന്റിൽ കാലിക്കറ്റ് എഫ്‌സി രണ്ടാം മത്സരത്തിൽ തൃശൂർ മാജിക് എഫ്‌സിയെ നേരിടും. 11ന് രാത്രി 7:30നാണ് മത്സരം ആരംഭിക്കുന്നത്.
മത്സര കാണികളിൽനിന്നു തിരഞ്ഞെടുക്കുന്ന രണ്ടു ഭാഗ്യശാലികൾക്ക് നവംബർ 17ന് കൊച്ചിയിൽ നടക്കുന്ന അർജന്റീനയുടെ മത്സരം സൗജന്യമായി കാണാനും സുവർണാവസരമുണ്ട്. രണ്ടു ഭാഗ്യശാലികൾക്ക് രണ്ടു ടിക്കറ്റ് വീതം സൗജന്യമായി ലഭിക്കും. സൂപ്പർ താരം ലയണൽ മെസ്സിയും അർജന്റീന ടീമിനൊപ്പമുണ്ടാകും.
ടിക്കറ്റുകൾ മനോരമയുടെ ക്വിക്ക് കേരള.കോം വെബ്സൈ്റ്റിൽ ലഭ്യമാണ്. ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി www.quickerala.com സന്ദർശിക്കുക. ടിക്കറ്റുകൾ ശനിയാഴ്ച പകൽ 12 മണി മുതൽ കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിന് സമീപമുള്ള ബോക്സ് ഓഫിസിലും ലഭ്യമാണ്.
English Summary:








English (US) ·