Published: September 20, 2025 08:10 AM IST Updated: September 20, 2025 10:10 AM IST
1 minute Read
കോഴിക്കോട്∙ സൂപ്പർ ലീഗ് കേരള ഫുട്ബോൾ കഴിഞ്ഞ സീസണിലെ ചാംപ്യൻമാരായ കാലിക്കറ്റ് എഫ്സി രണ്ടാം സീസണിനുള്ള പുതിയ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും. കോഴിക്കോട് കടപ്പുറത്ത് ശനിയാഴ്ച വൈകിട്ട് നാലിന് ചടങ്ങുകൾ തുടങ്ങും. ഏഴു വിദേശ കളിക്കാരും അഞ്ച് ദേശീയ താരങ്ങളും ഉൾപ്പെടെ 31 കളിക്കാരാണ് ടീമിലുള്ളത്. അർജന്റീനക്കാരനായ കോച്ച് എവർ ഡിമാൽഡെയാണ് ടീമിന്റെ മുഖ്യ പരിശീലകൻ. സന്തോഷ് ട്രോഫിയിൽ കേരള ടീമിന്റെ മുൻ പരിശീലകനായിരുന്ന ബിബി തോമസ് മുട്ടത്ത്, ഗോൾ കീപ്പിങ്ങ് പരിശീലകൻ എം.വി.നെൽസൺ എന്നിവരും മിനൊപ്പമുണ്ടെന്ന് ടീം ഉടമയും ഐബിഎസ് കമ്പനി ഉടമ വി.കെ. മാത്യൂസ് പറഞ്ഞു.
ടീം പ്രഖ്യാപനത്തിനു മുന്നോടിയായി ആരാധകർക്കായി പെനാൽറ്റി ഷൂട്ടൗട്ട്, ഫുട്ബോൾ പ്രമേയത്തിലുള്ള മത്സരങ്ങൾ എന്നിവ നടക്കും. വൈകിട്ട് ആറരയ്ക്ക് കായികമന്ത്രി വി. അബ്ദുറഹിമാൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് എഫ്സിയുടെ ‘കിക്ക് ദി ഹാബിറ്റ്– സേ നോ ടു ഡ്രഗ്സ്’ (ലഹരിയെ ഉപേക്ഷിക്കുക) ലഹരി വിരുദ്ധ പ്രചാരണത്തിന് ടീമിന്റെ ബ്രാൻഡ് അംബാസഡറും സിനിമാ താരവുമായ ബേസിൽ ജോസഫ് ഉദ്ഘാടനം ചെയ്യും. ടീം പ്രഖ്യാപനത്തിനുശേഷം റാപ്പർ ഫെജോയും സംഘവും സംഗീത പരിപാടി അവതരിപ്പിക്കും.
ഓഗസ്റ്റ് പകുതിയോടെ പരിശീലനം തുടങ്ങി. പരിശീലനത്തിന്റെ ഭാഗമായി ഈ ആഴ്ച അവസാനത്തോടെ എഫ്സി ഗോവ, ഡെംപോ എസ്സി എന്നിവരുമായി സൗഹൃദ മത്സരങ്ങൾ കളിക്കാൻ ടീം ഗോവയിലേക്ക് പോകും. സൂപ്പർ ലീഗ് കേരളയുടെ ഈ സീസണിലെ ഉദ്ഘാടന മത്സരം ഒക്ടോബർ രണ്ടിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. രണ്ടു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിലെ രണ്ട് സെമിഫൈനലുകളും ഫൈനലും ഇവിടെ നടക്കുമെന്നാണ് സൂചന.
English Summary:








English (US) ·