Published: September 03, 2025 04:01 AM IST
1 minute Read
തിരുവനന്തപുരം∙ കെസിഎലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ഏഴാം ജയം. ലീഗിലെ 9–ാം മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ 3 വിക്കറ്റിനാണ് തോൽപിച്ചത്. സ്കോർ: കാലിക്കറ്റ്– 20 ഓവറിൽ 7ന് 165. കൊച്ചി–19.3 ഓവറിൽ 7ന് 167. മത്സരത്തിലെ ടോപ് സ്കോററായ കൊച്ചിയുടെ എ.ജിഷ്ണു (29 പന്തിൽ 45) ആണ് പ്ലെയർ ഓഫ് ദ് മാച്ച്.
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിനു മികച്ച തുടക്കമാണ് ലഭിച്ചത്; 5 ഓവറിൽ ഒരു വിക്കറ്റിന് 64 റൺസ്. ക്യാപ്റ്റൻസി തൽക്കാലത്തേക്ക് അഖിൽ സ്കറിയയ്ക്കു കൈമാറി ഇംപാക്ട് പ്ലെയറായി ബാറ്റ് ചെയ്യാൻ മാത്രമിറങ്ങിയ രോഹൻ കുന്നുമ്മലാണ് 13 പന്തിൽ 36 റൺസുമായി സ്കോർ ഉയർത്തിയത്. എന്നാൽ, ആറാം ഓവറിലെ ആദ്യ പന്തിൽ പി.മിഥുൻ രോഹന്റെ വിക്കറ്റെടുത്തു. അടുത്ത 5 ഓവറുകളിൽ കാലിക്കറ്റ് ടീമിനു നേടാനായത് 21 റൺസ് മാത്രം. 3 വിക്കറ്റുകൾ കൂടി വീഴുകയും ചെയ്തു. 13–ാം ഓവറിലാണ് സ്കോർ 100 കടന്നത്. പി.അൻഫലിന്റെ ബാറ്റിങ് (38) ആണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിൽ എ.ജിഷ്ണുവും (45) വിനൂപ് മനോഹരനും (30) ചേർന്ന് മികച്ച തുടക്കം നൽകി. എന്നാൽ പിന്നീട് വന്ന ബാറ്റർമാർക്കൊന്നും വലിയ സ്കോർ കണ്ടെത്താനായില്ല. ഒടുവിൽ ആറാമനായി ഇറങ്ങിയ ക്യാപ്റ്റൻ സലി സാംസൺ (22) ആണ് ടീമിനെ വിജയത്തിലേക്കു നയിച്ചത്. അഖിൽ സ്കറിയ 3 വിക്കറ്റ് വീഴ്ത്തി.
English Summary:








English (US) ·