Published: August 27, 2025 12:49 AM IST Updated: August 27, 2025 09:37 AM IST
1 minute Read
തിരുവനന്തപുരം ∙ കെസിഎലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് രണ്ടാം ജയം. ലീഗിലെ നാലാം മത്സരത്തിൽ ആലപ്പി റിപ്പിൾസിനെ 44 റൺസിന് തകർത്തു. ആലപ്പിയുടെ മൂന്നാം തോൽവിയാണിത്. സ്കോർ: കാലിക്കറ്റ്- 20 ഓവറിൽ 8ന് 172, ആലപ്പി- 20 ഓവറിൽ 9ന് 128. മൂന്നു വിക്കറ്റ് വീഴ്ത്തിയ കാലിക്കറ്റ് പേസർ മോനു കൃഷ്ണയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
45 റൺസെടുത്ത അഖിൽ സ്കറിയയാണ് ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ 31 റൺസ് നേടി. 6–ാം വിക്കറ്റിൽ ഒത്തു ചേർന്ന മനുകൃഷ്ണനും (26) കൃഷ്ണദേവനും (20) ചേർന്നാണ് കാലിക്കറ്റിന്റെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
ആലപ്പിക്കായി രാഹുൽ ചന്ദ്രൻ 3 വിക്കറ്റും ജലജ് സക്സേന 2 വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ജലജിനു (43 റൺസ്) മാത്രമാണ് പിടിച്ചുനിൽക്കാൻ സാധിച്ചത്. ആലപ്പി നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ 21 റൺസ് എടുത്തു പുറത്തായി.
English Summary:








English (US) ·