കാള്‍സനെ 39 നീക്കങ്ങളില്‍ തറപറ്റിച്ച് പ്രഗ്നാനന്ദ; സമ്പൂര്‍ണ ആധിപത്യം

6 months ago 7

17 July 2025, 02:07 PM IST

praggnanandhaa

Photo: twitter.com/rpragchess

വാഷിങ്ടണ്‍: ലാസ് വെഗാസില്‍ നടന്ന ഫ്രീസ്റ്റൈല്‍ ചെസ് ഗ്രാന്‍ഡ്സ്ലാമില്‍ ബുധനാഴ്ച ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ പരാജയപ്പെടുത്തി ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രഗ്നാനന്ദ. വെറും 39 നീക്കങ്ങളിലൂടെയാണ് പ്രഗ്നാനന്ദ കാള്‍സനെ തറപറ്റിച്ചത്. നാലാം റൗണ്ട് മത്സരത്തിലാണ് പ്രഗ്നാനന്ദയുടെ വിജയം. വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ തുടക്കംമുതല്‍ ഒടുക്കംവരെ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി.

Content Highlights: Praggnanandhaa Conquers Carlsen successful Freestyle Chess Grand Slam Triumph

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article