കാഴ്ചപരിമിതർക്കായുള്ള വനിതാ ട്വന്റി 20 വേൾഡ് കപ്പ്: ആദ്യ മത്സരത്തിൽ വിജയവുമായി ഇന്ത്യ

2 months ago 2

മനോരമ ലേഖകൻ

Published: November 12, 2025 11:06 AM IST

1 minute Read

womens-blind-cricket

ന്യൂഡൽഹി∙ ലോക ക്രിക്കറ്റിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടുകൊണ്ട്  കാഴ്ച പരിമിതർക്കായി എസ്‌ബി‌ഐ വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിൻ്റെ ആദ്യ മത്സരം ന്യൂഡൽഹി മോഡേൺ സ്‌കൂൾ ഗ്രൗണ്ടിൽ നടന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചു. ഇന്ത്യ ശ്രീലങ്ക ടീമുകളുടെ  മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്യാനെത്തിയ  ശ്രീലങ്ക 13.3 ഓവറിൽ  41 റൺസിന് ഓൾഔട്ടായി. ഒരു വിക്കറ്റ് വീഴ്ത്തി അഞ്ച്  റണ്ണൗട്ടുകൾ അടക്കം ആറ് വിക്കറ്റുകളുമായി ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ ഗംഗ എസ്. കദം മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ചു, .  ശ്രീലങ്കയുടെ മുന്നേറ്റം തടഞ്ഞ് ദീപിക ടി.സിയും, ജമുന റാണി ടുഡുവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടിയായി, ഇന്ത്യൻ ഓപ്പണർമാർ വെറും 3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസ് നേടി. ക്യാപ്റ്റൻ ദീപിക ടി.സി. 14 പന്തിൽ നിന്ന് 26 റൺസ് നേടി പുറത്താകാതെ നിന്നു, അനേക ദേവി 6 പന്തിൽ നിന്ന് 15 റൺസ് നേടി.മുൻ കായിക മന്ത്രി അനുരാഗ് താക്കൂർ മത്സരം ഉദ്ഘാടനം ചെയ്തു. കാഴ്ച വൈകല്യമുള്ള വനിതാ സ്പോർട്സ് താരങ്ങൾക്ക് ആഗോളതലത്തിൽ ലഭിക്കുന്ന ശാക്തീകരണവും അംഗീകാരവുമാണിതെന്ന്  അനുരാഗ് താക്കൂർ പറഞ്ഞു.

womens-blind-cricket-player-of-the-mathch

ചാമ്പ്യൻഷിപ്പ്  നിശ്ചയദാർഢ്യത്തിൻ്റെയും  സമത്വത്തിന്റെയും പ്രതീകമാണെന്ന് മുൻ വിദേശകാര്യ സഹമന്ത്രിയും സംഘാടക സമിതി ചെയർപേഴ്‌സണുമായ മീനാക്ഷി ലേഖി പറഞ്ഞു. ശരിയായ മാനസികാവസ്ഥ സുപ്രധാനമാണ്.  ഏത് തടസ്സങ്ങളെയും മറികടക്കാൻ അതുകൊണ്ട് കഴിയുമെന്നതിന് പെൺകുട്ടികൾ തെളിയിക്കുന്നുണ്ട്. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഈ ടൂർണമെൻ്റെന്ന് വേൾഡ്  ബ്ലയിൻഡ് ക്രിക്കറ്റ് കൗൺസിൽ  സെക്രട്ടറി ജനറൽ രജനീഷ് ഹെൻറി  പറഞ്ഞു. ലോകമെമ്പാടുമുള്ള കാഴ്ച വൈകല്യമുള്ള സമൂഹത്തിന് മത്സരം പ്രചോദനമാകും. 

womens-blind-cricket-stage

വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ്  ടൂർണമെൻ്റിന്  ആതിഥ്യം വഹിക്കുന്നത് സമർത്ഥനം ട്രസ്റ്റ് ഫോർ ദി ഡിസേബിൾഡിനൊപ്പം ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യ (CABI), ശ്രീലങ്ക ക്രിക്കറ്റ് അസോസിയേഷൻ ഓഫ് വിഷ്വലി ഹാൻഡിക്യാപ്പ്ഡ് (SLCAVH) എന്നീ സംഘടനകളാണ്.ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക, യുഎസ് എന്നീ  ടീമുകൾ തമ്മിലുള്ള മത്സരങ്ങൾ നവംബർ 23 വരെ ന്യൂഡൽഹി, ബെംഗളൂരു, കൊളംബോ എന്നിവിടങ്ങളിലായി നടക്കും.

English Summary:

Blind Women's T20 World Cup started with India's triumph against Sri Lanka. The tourney signifies empowerment and equality for women with ocular impairments successful sports. It is simply a milestone successful cricket history.

Read Entire Article