Authored by: ഋതു നായർ|Samayam Malayalam•18 Aug 2025, 2:04 pm
ചെറുപ്പത്തിൽ തന്നെ കലോത്സവവേദികളിൽ കാവ്യ സജീവം ആയിരുന്നു. ശ്യാമള ടീച്ചറുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിച്ചത്. കുറേ വർഷങ്ങൾ തുടർച്ചയായി കാസർഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു.
കാവ്യാ മാധവൻ(ഫോട്ടോസ്- Samayam Malayalam)കാവ്യയുടെ മുഖഭാവത്തിൽ എത്തുന്ന ഹിമ എന്ന പത്തനംതിട്ട സ്വദേശി, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയായ ഹിമ പങ്കിടുന്ന മിക്ക വീഡിയോസും സോഷ്യൽ മീഡിയ ട്രെൻഡിങ്ങിൽ വരാറുണ്ട്. കാവ്യയുടെ കഥാപാത്രങ്ങളും ഇടക്ക് ഹിമ റീൽസിൽ ഉൾപ്പെടുത്താറുണ്ട്. ഹിമയുടെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കാവ്യ തന്നെ അല്ലേ ഇത്; എന്താ കാവ്യക്ക് തടി വച്ചോ; പെട്ടെന്നുള്ള മാറ്റം എങ്ങനെ; എന്നിങ്ങനെ ആണ് വൈറൽ ചിത്രങ്ങൾ കണ്ട ആരാധകരുടെ ചോദ്യം. അതേസമയം ഹിമക്ക് കാവ്യയോട് ഉള്ള സമാനതകൾ പോലെ നടി സൗന്ദര്യയുടെ ലുക്കിലും ചില വീഡിയോസ് പങ്കിടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേർസ് ഇൻസ്റ്റയിൽ ഉണ്ട്.
ALSO READ: മാളവിക നാട്ടിലെത്തിയിരുന്നു! താരിണി മരുമകളല്ല മകളായിട്ടാണ് വന്നതെന്ന് പാർവതിയും; ജയറാം വീട്ടിലെ വിശേഷങ്ങൾ
അതേസമയം വിവാഹത്തോടെ അഭിനയരംഗം ഉപേക്ഷിച്ച കാവ്യ ഇപ്പോൾ ബിസിനസ് രംഗത്താണ് സജീവം. അച്ഛന്റെ മരണത്തോടെ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുന്ന കാവ്യായുടെ ബിസിനസിനായി മീനാക്ഷി ആണ് പ്രമോഷൻ ചിത്രങ്ങളും ആയി എത്തിയത്. ഈ കഴിഞ്ഞ ഇടക്കായിരുന്നു കാവ്യയുടെ അച്ഛൻ മാധവൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
ALSO READ: ഗോസിപ്പുകൾ അല്ല, അത് സത്യം തന്നെ! മൂന്ന് വർഷത്തിന് ശേഷം ബ്ലാക്ക്പിങ്കിന്റെ ആൽബം വരുന്നു, വൈജി സ്ഥിരീകരിച്ചു
ദിലീപും ആയുള്ള വിവാഹത്തോടെ അഭിനയരംഗം വിട്ട കാവ്യയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം പിന്നെയും ആയിരുന്നു. ദിലീപ് ആയിരുന്നു ചിത്രത്തിലും നായകൻ. ബാലതാരമായാണ് സിനിമയിൽ കാവ്യാ തുടക്കം കുറിച്ചത്. പൂക്കാലം വരവായി , അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച കാവ്യ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിട്ടത്. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലും കാവ്യ വേഷം ഇട്ടിട്ടുണ്ട്.





English (US) ·