മീശ മാധവന്‍ എന്ന ചിത്രത്തിലെ മ്യൂസിക്കിന്റെ പശ്ചാത്തലത്തിലാണ് വളരെ ക്യൂട്ടായ, കാണാന്‍ കണ്ണിന് തന്നെ ഇമ്പമുള്ള വീഡിയോ വിജയ് മാധവ് പങ്കുവച്ചത്. രണ്ട് മനോഹരമായ ആത്മാക്കള്‍, നിഷ്‌കളങ്കമായ സ്‌നേഹം എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്. എന്നാല്‍ കാവ്യയും ബേബിയും മാത്രമല്ല, വിജയ് മാധവിന്റെ മൂത്ത കുഞ്ഞിനെയും, കാവ്യയുടെയും ദിലീപിന്റെയും മകള്‍ മഹാലക്ഷ്മിയെയും വീഡിയോയില്‍ കാണാം.
ഒരു പേര് കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ കുഞ്ഞാണ് കാവ്യ മാധവന്റെ കൈയ്യിലിരിക്കുന്നത്. വിജയ് മാധവനും ദേവിക നമ്പ്യാരും തങ്ങളുടെ രണ്ടാമത്തെ കുട്ടിക്ക് പേരിട്ടത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഓം പരമാത്മ എന്നാണ് മകള്‍ക്ക് ഇരുവരും പേരിട്ടത്. അതിന് പിന്നിലെ കാരണം വിജയ് മാധവും ദേവികയും വിശദീകരിക്കുന്നുണ്ട്.
ഒരു പെണ്‍കുട്ടിക്ക് ആരെങ്കിലും ഇതുപോലെ പേരിടുമോ, വിശ്വസാത്തിനും ഒരു പരിധിയില്ലേ, വളരുമ്പോള്‍ ആ പേര് കുഞ്ഞിന് ഭാരമാവും എന്നൊക്കെ പറഞ്ഞായിരുന്നു സൈബര്‍ അറ്റാക്കുകള്‍. എന്നാല്‍ വിജയ് മാധവിനും ദേവികയ്ക്കും അതില്‍ തങ്ങളുടേതായ തീരുമാനങ്ങളും വിശ്വാസവും ഉണ്ടായിരുന്നു. ഓം ബേബി എന്നാണ് കുഞ്ഞിനെ വിളിക്കുന്നത്. ആത്മജ എന്നാണ് മൂത്ത കുട്ടിക്ക് നല്‍കിയ പേര്, ഒരു ആണ്‍കുട്ടിക്ക് ആത്മജ എന്ന പേര് നല്‍കിയതിന്റെ പേരിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ വിജയ് മാധവ് പങ്കുവച്ച വീഡിയോയില്‍ ആ വിവാദങ്ങളൊന്നും തന്നെയില്ല. വളരെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും കാവ്യ കുഞ്ഞിനെ ലാളിക്കുന്ന ഭംഗി കണ്ട് ആസ്വദിക്കുകയാണ് ആരാധകര്‍. സ്‌നേഹം പങ്കുവച്ചുകൊണ്ടുള്ള ഒറുപാട് കമന്റുകള്‍ വീഡിയോയ്ക്ക് താഴെ വരുന്നു.




English (US) ·