അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ഫോട്ടോയും, അച്ഛന്റെ ഒരു സിംഗിള്‍ ഫോട്ടോയുമാണ് കാവ്യ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്. തിരി കെടാതെ തെളിഞ്ഞു നില്‍ക്കുന്ന ഹൃദയ ദീപമാണ് അച്ഛന്‍. ഇന്ന് അച്ഛന്റെ ഓര്‍മ ദിവസം, പ്രാര്‍ത്ഥനകള്‍- എന്നാണ് ഫോട്ടോകള്‍ക്കൊപ്പം കാവ്യ കുറിച്ചത്. പോസ്റ്റിന് താഴെ അച്ഛന് പ്രണാമമര്‍പ്പിച്ച് ഒത്തിരി കമന്റുകളാണ് വരുന്നത്.
2025 ജൂണ്‍ 16 ന് ആണ് കാവ്യ മാധവന്റെ അച്ഛന്‍ മരണപ്പെട്ടത്. 75 വയസ്സായിരുന്നു. അറിയപ്പെടുന്ന ബിസിനസ്സുകാരനായ പി മാധവന്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചാണ് മരണം സംഭവിച്ചത്. നീലേശ്വരന്‍കാര്‍ക്കും, സിനിമ ഇന്റസ്ട്രിയിലുള്ളവര്‍ക്കും മാധവേട്ടന്‍ എന്ന നിലയിലായിരുന്നു അദ്ദേഹത്തെ പരിചയം.
കാവ്യ മാധവന്റെ ഇന്നത്തെ ഈ സ്റ്റാര്‍ഡത്തിന് ഏറ്റവും വലിയ പങ്കുവഹിച്ചത് അച്ഛന്‍ മാധവന്‍ തന്നെയാണ്. പേരിനൊപ്പം ചേര്‍ത്തുവച്ച വെറുമൊരു ഇനീഷ്യല്‍ മാത്രമല്ല കാവ്യയെ സംബന്ധിച്ച് മാധവന്‍ എന്ന പേര്. മകള്‍ സിനിമ നടിയാവണം എന്ന ആഗ്രഹിച്ച ഒരു അച്ഛന്റെ നിരന്തര ശ്രമം തന്നെയായിരുന്നു.
പൂക്കാലം വരവായി എന്ന സിനിമയിലേക്ക് കുട്ടികളെ ആവശ്യമുണ്ട് എന്ന പത്രപരസ്യം കണ്ടാണ് ആറ് വയസ്സുകാരിയായ മകളുടെ ഫോട്ടോ മാധവന്‍ അയച്ചുകൊടുത്തത്. അതില്‍ സെലക്ഷന്‍ കിട്ടി. കുഞ്ഞു റോളില്‍ കാവ്യ ആദ്യമായി അഭിനയിച്ചു. പിന്നീട് മകളെ ഓരോ സിനിമയിലേക്കും അഭിനയിക്കാന്‍ ഉത്സാഹം കാണിച്ചത് മാധവേട്ടന്‍ തന്നെയായിരുന്നു. കലോത്സവ വേദികളിലും കാവ്യ നിറഞ്ഞു നിന്നു. പാട്ടിലും ഡാന്‍സിലും എല്ലാം മകളുടെ സജീവ സാന്നിധ്യം ഉറപ്പിച്ചു. കലാതിലകമായി കാവ്യ കിരീടം ചൂമ്പോഴും അച്ഛന്റെ പിന്തുണയും പ്രോത്‌സാഹനവും വളരെ വലുതായിരുന്നു.
ഇപ്പോള്‍ കാവ്യ മാധവന്‍ സിനിമ ജീവിതമൊക്കെ പൂര്‍ണമായും ഉപേക്ഷിച്ച് ജീവിക്കുകയാണ്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം കുടുംബത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതിനൊപ്പം ബിസിനസും വിജയകരമായി പോകുന്നു. ലക്ഷ്യം എന്ന ബിസിനസ് സംരംഭത്തിന് കാവ്യ തുടക്കം കുറിച്ചപ്പോഴും ബിസിനസ്സുകാരനായ അച്ഛൻറെ പിന്തുണ വളരെ വലുതായിരുന്നു




English (US) ·