Authored by: അശ്വിനി പി|Samayam Malayalam•10 Jun 2025, 4:16 pm
തന്നെക്കാൾ സ്ക്രീൻ സ്പേസും പ്രാധാന്യവും മറ്റൊരു നടിക്കാണ് എന്നറിഞ്ഞ് കാവ്യ മാധവൻ ഒരു സിനിമ ലൊക്കേഷനിൽ തർക്കിച്ചതിനെ കുറിച്ച് ഒരു സംവിധായകൻ തുറന്ന് പറഞ്ഞിരുന്നു
ശോഭന | കാവ്യ മാധവൻ (ഫോട്ടോസ്- Samayam Malayalam) എന്റെ രണ്ട് സിനിമകളിൽ മാത്രമേ ശോഭന അഭിനയിച്ചിട്ടുള്ളൂ, ഉള്ളടക്കത്തിലും മഴയെത്തും മുൻപേ എന്ന ചിത്രത്തിലും. ഈ രണ്ട് സിനിമകളിലും നായിക ശോഭന അല്ല. അല്ലെങ്കിൽ ശോഭനയെക്കാൾ സ്ക്രീൻ സ്പേസ് ഉള്ളത് മറ്റ് നായികമാർക്കാണ്. ഉള്ളടക്കത്തിൽ അമലയ്ക്കായിരുന്നു പ്രാധാന്യം, മഴയെത്തും മുൻപേ എന്ന ചിത്രത്തിൽ ആനിക്കായിരുന്നു പ്രാധാന്യം. പക്ഷേ ഈ റോളിന് വേണ്ടി ശോഭനയെ വിളിക്കുമ്പോഴോ, കഥ പറയുമ്പോഴോ, ലൊക്കേഷനിൽ വന്നപ്പോഴോ എന്റെ റോൾ കുറഞ്ഞ് പോയി, മറ്റേ നടിയുടെ റോളാണ് കൂടുതൽ എന്നൊരിക്കലും പറഞ്ഞിട്ടില്ല. അത് ഒരു ആർട്ടിസ്റ്റിന്റെ ഏറ്റവും വലിയ മഹത്വമായിട്ടാണ് എനിക്ക് തോന്നിയത്.
Also Read: അരുൺ രാവണുമായുള്ള വിവാഹ നിശ്ചയം ഉടനുണ്ടാവും; ചോദ്യങ്ങൾക്ക് മറുപടി നൽകി സായി ലക്ഷ്മി, ഭാവി പരിപാടി എന്താണ്?ശോഭനയ്ക്ക് എന്തുകൊണ്ട് അത് പറയാൻ സാധിക്കുന്നു എന്നാൽ, അവർക്ക് അവരെ കുറിച്ച് നല്ല ധാരണയുണ്ട് എന്നത് തന്നെയാണ്. എനിക്ക് രണ്ട് സീൻ ആയാലും, മറ്റൊരാൾക്ക് 200 സീനുകൾ ഉണ്ടെങ്കിലും എന്റെ രണ്ട് സിനിൽ ഞാൻ എങ്ങനെ പെർഫോം ചെയ്യും എന്നതിലുള്ള ആത്മവിശ്വാസമുള്ള നടിയായിട്ടാണ് ശോഭനയെ ഞാൻ കാണുന്നത്- എന്നാണ് സംവിധായകൻ കമൽ പറഞ്ഞത്.
കാവ്യ മാധവൻ വാശി പിടിക്കും, ശോഭന അങ്ങനെ അല്ല! കണ്ടു പഠിക്കേണ്ട ശോഭനയുടെ ഗുണം; കമൽ പറഞ്ഞത്, അതാണ് ആത്മവിശ്വാസം!
ഉള്ളടക്കവും, മഴയെത്തും മുൻപേയും മാത്രമല്ല, ശോഭന എത്ര സീനുണ്ട്, പ്രാധാന്യം എത്രത്തോളമാണ് എന്ന് നോക്കാതെ ചെയ്ത പല സിനിമകളെ കുറിച്ചും ആരാധകർ കമന്റിൽ സംസാരിക്കുന്നുണ്ട്. പപ്പയുടെ സ്വന്തം അപ്പൂസ്, മായാമയൂരം, ആര്യൻ, പവിത്രം എന്നിങ്ങനെ പോകുന്നു സിനിമകളുടെ പേര്. യോദ്ധ, വിഷ്ണുലോകം പോലുള്ള സിനിമകളെ ഉദാഹരണമാക്കി ഉർവശിയെ പ്രശംസിക്കുന്ന ആരാധകരും ഉണ്ട്. എങ്ങനെയൊക്കെയായാലും കണ്ടുപഠിക്കേണ്ടതാണ് ഇതെല്ലാം എന്നാണ് പൊതു അഭിപ്രായം

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·