Published: August 18, 2026 08:17 AM IST Updated: August 18, 2026 09:09 AM IST
1 minute Read
ചെന്നൈ ∙ ഐപിഎൽ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നെന്ന് റിപ്പോര്‍ട്ട്. ഗ്രീസില്‍ നടക്കുന്ന സ്വകാര്യ ചടങ്ങില്‍ നവംബര്‍ 10ന് ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇരുവരും ഈ വർഷം അവസാനം സ്പെയിനിൽ വച്ച് വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കാവ്യയും അനിരുദ്ധും തമ്മിൽ പ്രണയത്തിലാണെന്ന് വർഷങ്ങളായി അഭ്യൂഹങ്ങളുണ്ട്.
What you should work next
ദീപാവലിക്കു രണ്ടു ദിവസത്തിനു ശേഷം നടക്കുന്ന വിവാഹത്തിനായി ഇരുവരും കുടുബത്തോടൊപ്പം ഗ്രീസിലേക്ക് പോകുമെന്നാണ് വിവരം. എന്നാൽ ഗ്രീസില്‍ എവിടെ വച്ചാണ് വിവാഹമെന്നോ വിവാഹത്തിന്‍റെ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. അനിരുദ്ധിന്റെ ബന്ധുവും നടനുമായ വൈ.ജി.മഹേന്ദ്ര, അനിരുദ്ധിന്‍റെ വിവാഹം ഉടനുണ്ടാകുമെന്ന് അടുത്തയിടെ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതു വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. കാവ്യയെ പ്രശംസിച്ച് മഹേന്ദ്ര സംസാരിച്ചതോട, വധു കാവ്യ തന്നെയെന്ന് ആരാധകർ ഉറപ്പിക്കുകയും ചെയ്തു.
‘‘അനിരുദ്ധ് വളരെ ശാന്തനായ ഒരു കുട്ടിയാണ്. ഞാൻ കേട്ടതനുസരിച്ച് അവർ വിവാഹിതരാകാൻ പോകുകയാണ്. ആ പെൺകുട്ടി ഒരു സാധാരണക്കാരിയല്ല. സൺറൈസേഴ്‌സ് ഹൈദരാബാദ് പോലൊരു വലിയ ടീമിനെ നയിക്കാനുള്ള ശേഷി അവൾക്കുണ്ട്. അച്ഛന്റെ ബിസിനസ്സ് ഗുണങ്ങൾ അവൾക്ക് പാരമ്പര്യമായി ലഭിച്ചിട്ടുണ്ട്. അവർ മികച്ചൊരു ജോഡിയാണ്. രണ്ടുപേരും ഒന്നിക്കുകയും സംഗീത ബിസിനസ്സിൽ ഏർപ്പെടുകയും വേണം.’’ – മഹേന്ദ്രപറഞ്ഞു.
34 വയസ്സുകാരിയായ കാവ്യ, സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സിഇഒയും സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റുമാണ്. ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലെ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് ടീമും ദ് ഹണ്ട്രഡിലെ സൺറൈസേഴ്‌സ് ലീഡ്സ് ടീമും കാവ്യയുടേതാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരബാദിന്റെ മത്സരങ്ങൾ കാണാൻ ഗ്രൗണ്ടിലെത്തുന്നതു പതിവായതോടെയാണു കാവ്യയ്ക്ക് ആരാധകേറിയത്. സൺ ഗ്രൂപ്പ് ചെയര്‍മാൻ കലാനിധി മാരന്റെയും കാവേരി കലാനിധിയുടേയും മകളാണ്.
നേരത്തെ, കാവ്യയും അനിരുദ്ധും യുഎസിലെ ലാസ് വേഗസിൽ അവധിക്കാലം ആഘോഷിക്കാൻ പോയിരുന്നതായും അഭ്യൂഹം പ്രചരിച്ചിരുന്നു. 35 വയസ്സുകാരനായ അനിരുദ്ധ്, കരിയറിന്റെ പീക്ക് ഘട്ടത്തിൽ നിൽക്കുന്ന സമയത്താണ് വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹം പുറത്തുവരുന്നത്. നടന്‍ രവി രാഘവേന്ദ്രയുടേയും നർത്തകി ലക്ഷ്മിയുടേയും മകനാണ് അനിരുദ്ധ്. ധനുഷ് നായകനായ ‘ത്രീ’ എന്ന സിനിമയ്ക്ക് ഗാനങ്ങളൊരുക്കിയാണ് അനിരുദ്ധ് കരിയർ തുടങ്ങിയത്. തമിഴ് സിനിമകളിലൂടെ അതിവേഗം വളർന്ന അനിരുദ്ധ്, തെലുങ്ക്, ഹിന്ദി സിനിമകളിലും ഗാനങ്ങൾക്ക് ഈണങ്ങളൊരുക്കി.
English Summary:






English (US) ·