കാവ്യയുമായുള്ള വിവാഹം അനിരുദ്ധിന്റെ മറുപടി! പത്തുകോടി പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകൻ; അറിയാം വിശേഷങ്ങൾ

7 months ago 9

Authored by: ഋതു നായർ|Samayam Malayalam15 Jun 2025, 10:04 am

യൂത്തിൻ്റെ പൾസ് മനസിലാക്കി ഇന്നു ഇന്ത്യൻ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയ ആളാണ് അനിരുദ്ധ്. തൻ്റെ ശ്രോതാക്കളായി മാറുന്ന ഏതൊരാളിനെയും ചുവടുവെപ്പിക്കാൻ തോന്നിപ്പിക്കുന്ന വിധത്തിലുള്ള സംഗീതമാണ് അദ്ദേഹത്തിന്റേത്.

കാവ്യാ മാരൻ അനിരുദ്ധ്കാവ്യാ മാരൻ അനിരുദ്ധ് (ഫോട്ടോസ്- Samayam Malayalam)
ഒരേ സമയം 10 സിനിമകൾക്ക് വരെ സംഗീതം ഒരുക്കി ആരാധകരുടെ മനം കവർന്ന യുവ സംഗീത സംവിധായകൻ ആണ് അനിരുദ്ധ് രവിചന്ദ‍ർ. വൈ ദിസ് കൊലവെറി ഡി ഗാനം ഇന്നും സൂപ്പർ ഹിറ്റായി യൂട്യൂബിൻ്റെ ഗോള്‍ഡന്‍ ഹിറ്റ്‌സില്‍ ഇടം പിടിച്ചു നിൽക്കാൻ കാരണവും അദ്ദേഹമാണ്.

ഒരു ചിത്രത്തിന് പത്തുകോടി രൂപ വരെ പ്രതിയഫലം വാങ്ങുന്ന അദ്ദേഹത്തിന്റെ വിവാഹവാർത്ത ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. ബിസിനസ് വുമൺ കാവ്യ മാരനെ വിവാഹം കഴിക്കാൻ പോകുന്നു എന്ന രീതിയിലാണ് വാർത്തകൾ പുറത്തുവന്നത്. ഇതിനോട് ഇക്കഴിഞ്ഞ ദിവസമാണ് അനിരുദ്ധ് പ്രതികരിച്ചത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കിട്ട ഒരു പോസ്റ്റിൽ ആണ് “വിവാഹമോ ഏഹ്? ഹ ഹ.. ചിൽ ഔട്ട് ഗൈയ്സ് . ദയവായി റൂമറുകൾ പ്രചരിപ്പിക്കുന്നത് നിർത്തൂ.എന്നും അദ്ദേഹം കുറിച്ചു. അതോടെയാണ് വിവാഹവുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ ഒരു നിലയിൽ അവസാനിച്ചത്.

കാവ്യയേയും അനിരുദ്ധിനെയും പല ഇടങ്ങളിൽ വച്ച് ഒരുമിച്ച് കണ്ടതാണ് റൂമറുകൾ പ്രചരിക്കാൻ കാരണം. ഐപിഎൽ ടീം സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സിഇഒയാണ് കാവ്യാ മാരൻ . സൺ ഗ്രൂപ്പിന്റെ ഉടമയായ കലാനിധി മാരന്റെ മകളായ ഈ 32 കാരി ഐപിഎൽ മത്സരങ്ങളിൽ സജീവസാന്നിധ്യമാണ്. അജിത് കുമാർ നായകനായ ഒടുവിൽ അനിരുദ്ധ് ഈണം ഒരുക്കിയത്. റിപ്പോർട്ട് അനുസരിച്ച്, അനിരുദ്ധിന് നൂറുകോടിക്ക് അടുത്താണ് ആസ്തി കണക്കാക്കപ്പെടുന്നത്.

ALSO READ: പെങ്ങളെയും പെങ്ങളുടെ മകളെയും കാണാൻ ഏട്ടനെത്തി; എന്തുകൊണ്ട് ഇതുവരെ കാണാൻ വന്നില്ലെന്ന ചോദ്യത്തിന് മറുപടി
ചെന്നൈയിലാണ് അനിരുദ്ധ് രവിചന്ദർ ജനിച്ചു വളർന്നത്. ലയോള കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കി ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് പിയാനോ പഠനവും സൗണ്ട് എഞ്ചിനീയറിംഗിൽ ഡിപ്ലോമയും നേടി .ധനുഷ് നായകനായ 3 എന്ന ചിത്രത്തിലൂടെയാണ് സംഗീതസംവിധായകൻ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അനിരുദ്ധിന്റെ കസിൻ സഹോദരി ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്.

ദളപതി വിജയ് അഭിനയിച്ച കത്തി, ധനുഷിന്റെ വേലയില്ല പട്ടധാരി, കാക്കി സട്ടൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഉൾപ്പെടെ നിരവധി പ്രോജക്ടുകളിൽ അനിരുദ്ധ് കൈയ്യൊപ്പ് പതിപ്പിച്ചു. രജനീകാന്ത്, കമൽഹാസൻ, ഷാരൂഖ് ഖാൻ, അജിത് കുമാർ, സൂര്യ, പവൻ കല്യാൺ, നാനി തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പം അനിരുദ്ധ് പ്രവർത്തിച്ചു.അജിത് കുമാറും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിടമുയാർച്ചി എന്ന ചിത്രത്തിലാണ് അനിരുദ്ധ് അവസാനമായി അഭിനയിച്ചത്. കൂലി, ശിവകാർത്തികേയൻ്റെ മദ്രാസി, ദളപതി വിജയ് നായകനായ ജനനായകൻ, കിംഗ് വിത്ത് ഷാരൂഖ് ഖാൻ എന്നിവയും വരാനിരിക്കുന്ന പ്രോജക്ടുകൾ ആണ്.

നടൻ രവി രാഘവേന്ദ്രയുടെയും ക്ലാസിക്കൽ നർത്തകി ലക്ഷ്മിയുടെയും മകനാണ് അനിരുദ്ധ് രവിചന്ദർ. രജനീകാന്തിന്റെ അടുത്ത ബന്ധുകൂടിയായ അനിരുദ്ധിന് കേരളത്തിലും വലിയൊരു ആരാധക വൃന്ദമുണ്ട്.

Read Entire Article