വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് രോമാഞ്ചകം . വേണു ഗോപാല്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുമന്ദ് പ്രഭാസും അവന്തിക സനില്‍കുമാറുമൊക്കെയാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഭദ്രകാളി പിക്‌ചേഴ്‌സിന്റെ ബാനറില്‍ സന്ദീപ് റെഡ്ഡി അവതരിപ്പിക്കുന്ന രോമാഞ്ചകത്തില്‍ അതിഥി വേഷത്തിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. ചിത്രത്തിന്റെ പ്രി-റിലീസ് ഈവന്റ് കഴിഞ്ഞ ദിവസം നടന്നിരുന്നു.
അത്രയേയുള്ളൂ ജീവിതം, കണ്ണ്മൂടി തുറക്കുമ്പോഴേക്കും തീരും; മൂഡ് ഓഫായിരിക്കുമ്പോള്‍ കുറച്ച് നേരം മാറിയിരുന്ന് കരയുമെന്ന് ചിത്ര
രോമാഞ്ചകം എന്ന ചിത്രത്തെ കുറിച്ചും, സന്ദീപ് റെഡ്ഡിയുമായുള്ള സൗഹൃദത്തെ കുറിച്ചുമൊക്കെയാണ് വിജയ് ദേവരകൊണ്ട ചടങ്ങില്‍ സംസാരിച്ചത്. ഏറ്റവുമൊടുവില്‍ സിനിമയുടെ പേര് രോമാഞ്ചകം (ത്രില്ലിങ്) എന്നായതുകൊണ്ട്, ഈ 2026 ല്‍ വിജയ് ദേവരകൊണ്ടയ്ക്ക് ഏറ്റവും ത്രില്ലിങ് തോന്നിയ അനുഭവം എന്തായിരുന്നു എന്ന് ഹോസ്റ്റ് ചോദിക്കുകയുണ്ടായി. ജീവിതത്തില്‍ എല്ലാം ത്രില്ലിങ് ആയിരുന്നു എന്നാണ് നടന്‍ പറഞ്ഞത്.
1989 ല്‍ ആണ് ഞാന്‍ ജനിച്ചത്. അതിന് ശേഷം ഇതുവരെയും ഓരോന്നും എനിക്ക് ത്രില്ലിങ് ആയിരുന്നു. എന്ത് പ്രതികൂല സാഹചര്യമാണെങ്കിലും, കൈയ്യില്‍ പൈസ ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്‌കോച്ചും വിസ്‌ക്കിയും എല്ലാം കഴിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ മദ്യപാനം നിര്‍ത്തി. ഞാന്‍ പ്രണയിച്ചു, ബ്രേക്കപ് സംഭവിച്ചു, വീണ്ടും പ്രണയിച്ചു, വിവാഹം ചെയ്തു.. എന്ത് തന്നെയായാലും എല്ലാം ത്രില്ലിങ് ആയിരുന്നു- എന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്. മദ്യപാനം നിര്‍ത്താനുണ്ടായ കാരണമൊന്നും നടന്‍ സംസാരിക്കുന്നില്ല.
സദസ്സില്‍ നിന്ന് രശ്മിക മന്ദാനയെ കുറിച്ചുള്ള ചോദ്യങ്ങളും ഉയരുന്നുണ്ടായിരുന്നു. വടിനമ്മ (ചേട്ടത്തിയമ്മ) സുഖമായിരിക്കുന്നോ എന്ന് എന്ന് ചോദിച്ചപ്പോള്‍, ഇന്‍ഞ്ച്വറിയില്‍ നിന്ന് റിക്കവറിയായിക്കൊണ്ടിരിക്കുകയാണ്, വീട്ടില്‍ എന്‍ജോയ് ചെയ്യുന്നു എന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്. പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു രശ്മികയ്ക്ക് ഇടുപ്പെല്ലിന് പരിക്കേറ്റത്, സര്‍ജറിയ്ക്ക് ശേഷം ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ്.




English (US) ·