കാശ് കടം വാങ്ങിയവർ ചീത്തവിളിച്ചു, പണിയെടുത്ത പൈസ കിട്ടാതെ പാനിക് അറ്റാക്ക് വന്നു -നടി മനീഷ

8 months ago 6

17 May 2025, 02:18 PM IST

Maneesha KS

നടിയും ​ഗായികയുമായ മനീഷ | ഫോട്ടോ: Instagram

ന്റെ ആരോ​ഗ്യപ്രശ്നങ്ങളെക്കുറിച്ചും സ്ഥിരവരുമാനമില്ലാത്തതിനെക്കുറിച്ചും പറഞ്ഞ് നടിയും ​ഗായികയുമായ മനീഷ കെ. സുബ്രഹ്മണ്യൻ. തുടരെ ആശുപത്രിയിലായതോടെ കാശ് കടം വാങ്ങിയവർ ചീത്ത വിളിക്കാൻ തുടങ്ങിയെന്നും അത് മനസിനെ കുറച്ചൊന്നുമല്ല ഉലച്ചതെന്നും അവർ പറഞ്ഞു. ജോലിക്ക് കൂലി ലഭിക്കാതിരുന്നതോടെ പാനിക് അറ്റാക്കുണ്ടായി. സഹായത്തിന് വിളിച്ചാൽ പലരും ഫോൺ പോലും എടുക്കാതെയായെന്നും അവർ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പറഞ്ഞു.

മനീഷയുടെ കുറിപ്പിന്റെ പൂർണരൂപം:

ജീവിതം വിസ്മയങ്ങൾ നിറഞ്ഞ ഒരു തിരക്കഥ പോലെയാണ്. കുറച്ചേറെ മാസങ്ങളായി പലവക കാരണങ്ങളാലും ദുഃഖിതമായ ഒരന്തരീക്ഷത്തിലൂടെയാണ് ജീവിതം മുന്നോട്ടു നീങ്ങികൊണ്ടിരിക്കുന്നത്. മാനസികവ്യഥകളുടെ കാഠിന്യമേറിയപ്പോൾ ശരീരം അതിന്റെ സ്വതസിദ്ധമായ പ്രതികരണങ്ങൾ കാട്ടിതുടങ്ങിയതോടെ ആശുപത്രിവാസങ്ങളും തുടരെതുടരെയായി.

കാശു കടം വാങ്ങിയവരുടെ ചീത്തവിളികൾ മനസ്സിനെ തെല്ലൊന്നുമല്ല ഉലച്ചത്. നീണ്ട പത്തുപതിനഞ്ച് മാസങ്ങൾക്കുമേറെ സ്ഥിരവരുമാനമില്ലാത്തതിന്റെ വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ലബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്കും മറ്റുപല ശാരീരികക്ലേശങ്ങളിലേയ്കും വഴിതെളിച്ചപ്പോൾ കൂടെ ആരൊക്കെയുണ്ട് ആത്മാർത്ഥതയോടെ എന്ന് തിരിച്ചറിയാനുള്ള ഒരു സുവർണ്ണ അവസരം കൂടിയായി അത്. പലരും വിളിച്ചാൽ ഫോൺ പോലും എടുക്കാതെയായി.

ജീവിതത്തിലെ ആ ഒരദ്ധ്യായത്തെ കുറിച്ച് വളരെ വിശദമായി ചിലരെയെല്ലാം പരാമർശിച്ചുകൊണ്ടുതന്നെ മറ്റൊരു കുറിപ്പ് ഞാനടുതന്നെ എഴുതും. ഇപ്പൊ ഞാനീ പോസ്റ്റ് ഇടുന്നത് ഒരു aforesaid information നു വേണ്ടിയാണ്. ആലോചിച്ചാൽ ഒരന്തവുമില്ല, ആലോചിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ലെന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ ജീവിതം അതിന്റെ താളക്രമത്തിൽ തന്നയേ മുന്നോട്ടുപോകൂ. കയറ്റിറക്കങ്ങൾ എല്ലാ മനുഷ്യജന്മങ്ങൾക്കും ബാധകം തന്നെ.

കഷ്ടകാലത്തും കൂടെ നിന്ന ചുരുക്കം ചിലരോട് ഹൃദയത്തിന്റെ ഉള്ളിൽ നിന്നുള്ള സ്നേഹവും കടപ്പാടും. ഏതു കഷ്ടകാലത്തും പുഞ്ചിരിച്ചു നിൽക്കാനുള്ള കഴിവു തന്ന ദൈവത്തിനു നൂറുനൂറു നന്ദി.

Content Highlights: Actress Manisha K. Subramanyan Opens Up About Health Struggles and Financial Hardship

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article