കാസ്റ്റിംഗ് കൗച്ച് ഇല്ലാതാക്കണം, കുറ്റക്കാരെ ബ്ലാക്ക്​ലിസ്റ്റ് ചെയ്യണം; സിനിമാനയത്തിന്റെ കരട് രേഖ

5 months ago 5

സ്വന്തം ലേഖിക

02 August 2025, 12:14 PM IST

Kerala Film Policy

കേരളാ ഫിലിം പോളിസി കോൺക്ലേവി ലോ​ഗോ | ഫോട്ടോ: അറേഞ്ച്ഡ്

തിരുവനന്തപുരം: സിനിമാ നയത്തിൻ്റെ കരട് രേഖയിലെ വിവരങ്ങൾ പുറത്ത്. കാസ്റ്റിംഗ് കൗച്ചിനെതിരേ ശക്തമായ നിയമ നടപടി വേണമെന്ന് കരട് രേഖയിൽ ആവശ്യപ്പെടുന്നു. കാസ്റ്റിംഗ് കൗച്ച് നടത്തുന്നവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം. ഓഡിഷന് കേന്ദ്രീകൃത പ്രോട്ടോക്കോൾ വേണമെന്നും രേഖയിൽ ആവശ്യപ്പെടുന്നു.

സിനിമാ സെറ്റുകളിൽ സ്ത്രീകളും ലൈം​ഗിക ന്യൂനപക്ഷങ്ങളും നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കണമെന്നും രേഖയിലുണ്ട്. സിനിമാമേഖലയിൽ ഏകീകൃത പെരുമാറ്റച്ചട്ടം വേണമെന്ന നിർദ്ദേശവും കരടിലുണ്ട്. ശുചിമുറി, വിശ്രമമുറി തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. തൊഴിലിടത്തിലെ ലൈംഗികാതിക്രമം തടയുന്നതിനുള്ള POSH നിയമം കർശനമായി നടപ്പാക്കണമെന്നും കരടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയണമെന്നും കരട് നയത്തിൽ ശുപാർശ ചെയ്യുന്നു.

കരട് നയത്തിലെ സുപ്രധാന ശുപാർശകൾ

  • കാസ്റ്റിംഗ് കൗച്ച് ഇല്ലാതാക്കണം
  • പുതുമുഖങ്ങളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം
  • കുറ്റക്കാരെ പുറത്താക്കി ബ്ലാക്ക് ലിസ്റ്റ് ചെയ്യണം
  • പ്രൊഫഷണൽ കാസ്റ്റിംഗ് ഡയറക്ടർമാർ വേണം
  • സ്റ്റുഡിയോയിലും ഓഡിഷനിലും കാസ്റ്റിംഗ് ഡയറക്ടർമാർ വേണം
  • ഓഡിഷനിങ്ങിൽ സിനിമയുടെ ഭാഗമല്ലാത്ത രണ്ട് വ്യക്തികളുടെ സാന്നിധ്യം വേണം
  • കാസ്റ്റിംഗ് കൗച്ച് പരാതികൾ പറയാൻ രഹസ്യ സംവിധാനം ചെയ്യണം
  • പുതുമുഖങ്ങൾക്ക് അവസരം ഒരുക്കാൻ മെന്റർഷിപ്പ് പ്രോഗ്രാമുകൾ വേണം
  • തുറന്ന് പറയുന്നവരെ സംരക്ഷിക്കണം, അവർ ഒറ്റപ്പെടാൻ അനുവദിക്കരുത്
  • പ്രതികാര നടപടികളിൽ നിയമ സഹായം ഉറപ്പാക്കണം
  • വിവേചനം, ലൈംഗികാതിക്രമം, അധികാര കേന്ദ്രീകരണം നിരോധിക്കണം
  • അധികാരശ്രേണികൾ ഇല്ലാതാക്കണം.
  • അധികാരരൂപങ്ങളുടെ അമിത നിയന്ത്രണം ഒഴിവാക്കണം.
  • എല്ലാ സംഘടനകൾക്കും ഏകീകൃത പെരുമാറ്റച്ചട്ടം വേണം.
  • പ്രൊഡക്ഷൻ കേന്ദ്രങ്ങളിൽ സുരക്ഷ, തുല്യത ഉദ്യോഗസ്ഥർ വേണം.
  • ലിംഗ അടിസ്ഥാനത്തിൽ ശുചിമുറികൾ വേണം.
  • വിശ്രമമുറികൾ ഉറപ്പാക്കണം.
  • പുരുഷാധിപത്യ മേഖലകളിൽ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും പങ്കാളിത്തം വർദ്ധിപ്പിക്കണം.
  • സിനിമാ സെറ്റുകളിൽ POSH നിയമം ശരിയായി നടപ്പാക്കണം.
  • ഐസി നിയമം കാര്യക്ഷമമാക്കണം.
  • തൊഴിലിടത്തിലെ ലൈംഗികാതിക്രമം തടയുന്നതിനുള്ള POSH നിയമം നടപ്പാക്കാത്ത നിർമാണ കമ്പനികൾക്ക് ശിക്ഷ ഉറപ്പാക്കണം.
  • ഓൺലൈൻ ആക്രമണങ്ങൾ തടയാൻ ടാസ്ക് ഫോഴ്സ്.
  • സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് കൗൺസലിംഗും റീഹാബിലിറ്റേഷനും.
  • ദിവസവേതനക്കാരെ ചൂഷണം ചെയ്യുന്നത് തടയാൻ കമ്മീഷൻ ഏജന്റുമാരെ നിയമിക്കണം.
  • സിനിമാ നയം നയം നടപ്പാക്കാൻ നിയമ നിർമാണം വേണം
  • കേരള ഫിലിം ഡെവൽപ്മെന്റ് ആൻഡ് റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കണം
  • ഓൺലൈൻ കംപ്ലെയ്ന്റ് പോർട്ടൽ വേണം, ഇതിൽ സ്വകാര്യത ഉറപ്പാക്കണം
  • സ്വതന്ത്ര പരാതി പരിഹാര സമിതി വേണം.

Content Highlights: Kerala Cinema Policy Draft: Focus connected Casting Couch Crackdown, Workplace Safety

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article