കാർ ലോറിയിൽ ഇടിച്ചുകയറി നടൻ ബിജുക്കുട്ടന് പരിക്ക്; അപകടം 'അമ്മ' തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോകവെ

5 months ago 5

15 August 2025, 11:54 AM IST

biju kuttan accident

നടൻ ബിജുക്കുട്ടൻ, ബിജുക്കുട്ടൻ സഞ്ചരിച്ച കാർ കണ്ടെയ്‌നറിൽ ഇടിച്ചുകയറിയ നിലയിൽ | Photo: Mathrubhumi, Special Arrangement

പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറി ദേശീയപാതയിലാണ് അപകടമുണ്ടായത്. 'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കൊച്ചിയിലേക്ക് പോകുംവഴിയാണ് അപകടം.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബിജുക്കുട്ടനും ഡ്രൈവര്‍ക്കും പരിക്കേറ്റു.

ബിജുക്കുട്ടന്റെ കൈക്കാണ് പരിക്കേറ്റത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയശേഷം ബിജുക്കുട്ടന്‍ എറണാകുളത്തേക്ക് തിരിച്ചു.

Content Highlights: Actor Biju Kuttan injured successful a car mishap successful Palakkad

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article