കാർത്തിക്കിന്റെ മനോഹര ശബ്ദത്തിൽ 'ഏകാ, ഏകാ, നീ ഏകയായ്'; 'ആസാദി'യിലെ രണ്ടാം ലിറിക്കൽ സോങ് പുറത്ത്

8 months ago 9

ആസ്വാദകര്‍ക്ക് നെഞ്ചിലേറ്റാന്‍ ഗായകന്‍ കാര്‍ത്തിക്കിന്റെ ശബ്ദത്തില്‍ ഒരു മനോഹരഗാനം. ശ്രീനാഥ് ഭാസി, ലാല്‍, വാണി വിശ്വനാഥ്, രവീണ രവി തുടങ്ങിയവര്‍ അഭിനയിക്കുന്ന 'ആസാദി'യിലെ ഏകാ, ഏകാ, നീ ഏകയായ്' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് മ്യൂസിക്ക് 247 ചാനല്‍ വഴി പുറത്തിറക്കിയത്. നായികയായ ഗംഗയുടെ തടവറയിലെ ഒറ്റപ്പെടലും വിരഹവും പ്രതിഫലിക്കുന്ന ഗാനം എഴുതിയത് ബി.കെ ഹരിനാരായണനാണ്. വരുണ്‍ ഉണ്ണിയാണ് സംഗീതം. നേരത്തെ ഇറങ്ങിയ ട്രെയ്‌ലറും 'യാനങ്ങള്‍ തീരാതെ' എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മിച്ച് ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം മേയ് ഒന്‍പതിന് തീയേറ്ററുകളില്‍ എത്തും.

ഒരു ആശുപത്രിയുടെ പശ്ചാത്തലത്തില്‍ തടവുപുള്ളിയെ അവിടെനിന്ന് പുറത്തിറക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിന്റേയും പിതാവിന്റേയും കഥ ത്രില്ലര്‍ സ്വഭാവത്തില്‍ എഴുതിയത് സാഗര്‍ ആണ്. സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌ക്കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും അഭിനയിക്കുന്നു.

റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹനിര്‍മാതാക്കളായ 'ആസാദി'യുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. സിനിമാട്ടോഗ്രാഫി: സനീഷ് സ്റ്റാന്‍ലി, റീ റിക്കോഡിംഗ് മിക്‌സിംഗ്: ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: സഹാസ് ബാല, സൗണ്ട് ഡിസൈന്‍: സൗണ്ട് ഐഡിയാസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍: അബ്ദുള്‍ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: റെയ്‌സ് സുമയ്യ റഹ്‌മാന്‍, പ്രൊജക്റ്റ് ഡിസൈനര്‍: സ്റ്റീഫന്‍ വല്ലിയറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആന്റണി എലൂര്‍, കോസ്റ്റ്യൂം: വിപിന്‍ ദാസ്, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, ഡിഐ: തപ്‌സി മോഷന്‍ പിക്‌ച്ചേഴ്‌സ്, കളറിസ്റ്റ്: അലക്‌സ് വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സജിത്ത് ബാലകൃഷ്ണന്‍, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍: അഭിലാഷ് ശങ്കര്‍, ബെനിലാല്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: അനൂപ് കക്കയങ്ങാട്, പിആര്‍ഒ: സതീഷ് എരിയാളത്ത്, സ്റ്റില്‍സ്: ഷിജിന്‍ പി. രാജ്, വിഗ്‌നേഷ് പ്രദീപ്, വിഎഫ്എക്‌സ്: കോക്കനട്ട് ബഞ്ച്, ട്രെയ്‌ലര്‍ കട്ട്: ബെല്‍സ് തോമസ്, ഡിസൈന്‍: 10 പോയിന്റസ്, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: മെയിന്‍ലൈന്‍ മീഡിയ. സെന്റട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.

Content Highlights: Watch the lyrical video of `Eka eka Nee Ekayayi` from the Malayalam movie `Azadi`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article