Published: June 26 , 2025 10:02 AM IST
1 minute Read
ന്യൂഡൽഹി∙ ആരാണ് വമ്പനെ ഞെട്ടിച്ച ഈ കൊമ്പൻ? മാഗ്നസ് കാൾസൻ എന്ന ലോക ഒന്നാം നമ്പർ ചെസ് താരത്തെ വിറപ്പിച്ച ആ ഒൻപതുകാരൻ ഇന്ത്യക്കാരനാണ്. ‘ഏളി ടൈറ്റിൽഡ് റ്റ്യൂസ്ഡേ’ ഓൺലൈൻ ചെസ് ടൂർണമെന്റിൽ മാഗ്നസ് കാൾസനെ സമനിലയിൽ തളച്ച് താരമായത് ഡൽഹിയിൽ നിന്നുള്ള ആരിത് കപിൽ.
അടുത്തു സമാപിച്ച ദേശീയ അണ്ടർ 9 ചാംപ്യൻഷിപ്പിൽ റണ്ണറപ്പായ ഈ മിടുക്കൻ, കാൾസനെ തോൽപിക്കുന്നതിന് അടുത്തെത്തിയതാണ്. ക്ലോക്കിൽ ഏതാനും സെക്കൻഡുകൾ മാത്രം ശേഷിക്കെ, ‘റൂക് ആൻഡ് മൈനർ പീസസ്’ എൻഡ് ഗെയിമിൽ വിജയിക്കാനായില്ലെങ്കിലും ആരിത് കാൾസനെ വിറപ്പിച്ചു; പിന്നെ സമനിലയിൽ തളച്ചു.
2078 ഇലോ റേറ്റിങ് ഉള്ള ആരിത് ഫിഡെ കാൻഡിഡേറ്റ് മാസ്റ്ററാണ്.ജോർജിയയിലെ ബാതുമിയിൽ 8 വയസ്സ് മുതൽ 10 വയസ്സ് വരെയുള്ളവർക്കായി നടന്നുകൊണ്ടിരിക്കുന്ന ഫിഡെ വേൾഡ് കപ്പിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് ആരിത്. കളിയുടെ ഇടവേളയിൽ ഹോട്ടൽമുറിയിൽ ഇരുന്നുകൊണ്ടാണ് ‘ടൈറ്റിൽഡ് റ്റ്യൂസ്ഡേ’ ടൂർണമെന്റിൽ പങ്കെടുത്തത്.
3 മിനിറ്റും ഒരു നീക്കത്തിന് ഒരു സെക്കൻഡ് അധിക സമയവും നൽകി ചെസ് ഡോട്ട് കോം വെബ്സൈറ്റ് നടത്തുന്ന ഓൺലൈൻ ടൂർണമെന്റാണ് ടൈറ്റിൽഡ് റ്റ്യൂസ്ഡേ. എല്ലാ ചൊവ്വാഴ്ചയും 2 തവണ ഈ ടൂർണമെന്റ് നടത്താറുണ്ട്.
English Summary:








English (US) ·