Published: December 30, 2025 11:14 AM IST
1 minute Read
ദോഹ∙ ചെസ് ബോര്‍ഡിലെ തോൽവിയുടെ ആഘാതം കൈകാര്യം ചെയ്യാനാകാതെ എതിരാളിക്കു മുന്നിൽ രോഷം പ്രകടിപ്പിക്കുന്ന ശീലം തുടർന്ന് നോർവീജിയൻ ഗ്രാന്‍ഡ് മാസ്റ്റർ മാഗ്നസ് കാൾസൻ. ദോഹയിൽ നടന്ന ഫിഡെ വേൾഡ് ബ്ലിറ്റ്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരം അർജുൻ എരിഗെയ്സിയോടു തോറ്റതിനു പിന്നാലെയാണ് കാൾസന്‍ വീണ്ടും ‘ഷോ കാണിച്ചത്’.
മത്സരത്തിന്റെ അവസാന നിമിഷത്തിൽ എരിഗെയ്സിക്കു മുന്നിൽ പതറിയതോടെ കാൾസൻ മേശയിൽ ആഞ്ഞടിച്ചു. ഇതോടെ സ്വന്തം കരുക്കളിൽ ചിലത് ടേബിളിൽനിന്നു താഴേക്കു വീണു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മേശപ്പുറത്ത് അടിച്ചുള്ള കാൾസന്റെ പ്രകടനം കണ്ട് ഞെട്ടുന്ന അർജുൻ എരിഗെയ്സിയെയും വിഡിയോയിൽ കാണാം. കഴിഞ്ഞ ദിവസം ഫിഡെ ലോക ചാംപ്യൻഷിപ് മത്സരത്തിനു ശേഷം മടങ്ങവെ കാൾസൻ ക്യാമറാമാനെ പിടിച്ചുതള്ളിയതു വിവാദമായിരുന്നു. വേദി വിടുന്നതിനിടെ പിന്തുടർന്ന ക്യാമറാമാനെയാണ് കാൾസൻ തള്ളിയത്.
മത്സരം തോറ്റതിന്റെ പേരിൽ നോർവേ താരം മേശയിൽ അടിക്കുന്നതും ആദ്യ സംഭവമല്ല. ഈ വർഷം ജൂണിൽ നടന്ന നോർവെ ചെസിൽ ഇന്ത്യൻ താരം ഡി. ഗുകേഷിനെതിരെ മത്സരം കൈവിട്ടതിനു പിന്നാലെയും കാൾസൻ മേശയുടെ മേൽ ആഞ്ഞടിച്ചിരുന്നു. അതിനു ശേഷം ഗുകേഷിന് കൈകൊടുത്താണ് കാൾസൻ വേദി വിട്ടത്.
English Summary:








English (US) ·