Curated byഗോകുൽ എസ് | Samayam Malayalam | Updated: 8 Apr 2025, 12:59 pm
RCB vs MI IPL 2025: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചതിന് പിന്നാലെ ആർസിബി നായകൻ രജത് പാട്ടിദാറിന് പിഴ.
ഹൈലൈറ്റ്:
- രജത് പാട്ടിദാറിന് വമ്പൻ പിഴ
- മുംബൈ ഇന്ത്യൻസിന് എതിരായ കളിക്ക് ശേഷം തിരിച്ചടി
- മുംബൈയെ തകർത്ത് ബംഗളൂരു
രജത് പാട്ടിദാർകിടിലൻ ജയത്തിന് പിന്നാലെ ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാറിന് തിരിച്ചടി; ഈ സീസണിൽ ശിക്ഷ ലഭിക്കുന്ന നാലാമത്തെ ക്യാപ്റ്റൻ
ഓവർ നിരക്കിലെ വീഴ്ചയെത്തുടർന്ന് 2025 സീസൺ ഐപിഎല്ലിൽ പിഴ ലഭിക്കുന്ന നാലാമത്തെ ക്യാപ്റ്റനാണ് രജത് പാട്ടിദാർ. നേരത്തെ ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, റിയാൻ പരാഗ് എന്നിവർക്കും സമാന കാര്യത്തിൽ പിഴശിക്ഷ ലഭിച്ചിരുന്നു.
Also Read: ആർസിബിക്ക് ആ ഒരു റൺസ് ലഭിച്ചില്ല, വീണ്ടും വിവാദമായി ആ നിയമം; മുംബൈ ഇന്ത്യൻസിന് എതിരെ നടന്നത് ഇങ്ങനെ
അതേ സമയം രജത് പാട്ടിദാറിന്റെ ബാറ്റിങ് വിസ്ഫോടനമായിരുന്നു മുംബൈ ഇന്ത്യൻസിന് എതിരെ കണ്ടത്. 32 പന്തുകളിൽ നിന്ന് അഞ്ച് ഫോറുകളും നാല് സിക്സറുകളുമടക്കം 64 റൺസാണ് അദ്ദേഹം നേടിയത്. മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെയിൽ നടന്ന ഈ പോരാട്ടത്തിലെ പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയതും പാട്ടിദാർ തന്നെ.
Also Read: രാജസ്ഥാൻ റോയൽസ് കാത്തിരുന്ന കാര്യങ്ങൾ നടന്നു, സഞ്ജു സാംസണിന്റെ ടീം ഇനി ഡബിൾ സ്ട്രോങ്ങ്; അടുത്ത കളിക്ക് രണ്ടും കൽപ്പിച്ച്
നേരത്തെ സീസണിലെ ആദ്യ കളിയിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 31 പന്തിൽ 52 റൺസ് പാട്ടിദാർ നേടിയിരുന്നു. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ കേമനും പാട്ടിദാർ തന്നെയായിരുന്നു. ഇതോടെ ഐപിഎല്ലിലെ ഒരു അപൂർവ നേട്ടവും പാട്ടിദാറിന് സ്വന്തമായി. മുംബൈ ഇന്ത്യൻസിന് എതിരെ വാംഖഡെയിലും ചെന്നൈ സൂപ്പർ കിങ്സിന് എതിരെ ചെപ്പോക്കിലും പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോഡാണ് പാട്ടിദാർ സ്വന്തമാക്കിയത്.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·