Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 24 Apr 2025, 10:44 pm
IPL 2025 RCB vs RR: ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 105 ഇന്നിങ്സുകളില്‍ നിന്നായി 3,500 റണ്‍സ് നേടി വിരാട് കോഹ്ലി (Virat Kohli). ടി20യില്‍ ഒരൊറ്റ വേദിയില്‍ നാഴികക്കല്ല് താണ്ടുന്ന ലോകത്തിലെ ആദ്യ കളിക്കാരനാണ്.
ഹൈലൈറ്റ്:
- കോഹ്‌ലി 42 പന്തില്‍ 70 റണ്‍സ്
- ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റെക്കോഡ്
- ആര്‍ആര്‍ 20 ഓവറില്‍ അഞ്ചിന് 205
വിരാട് കോഹ്‌ലി രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തിനിടെ (ഫോട്ടോസ്- Samayam Malayalam) കിടിലന്‍ നേട്ടവുമായി വിരാട് കോഹ്ലി; ടി20 ക്രിക്കറ്റില്‍ ഈ നാഴികക്കല്ല് താണ്ടുന്ന ലോകത്തിലെ ആദ്യ താരം
ഐപിഎല്‍ 2025 സീസണില്‍ ആര്‍സിബി അവരുടെ സ്വന്തം മൈതാനത്ത് സീസണിലെ ആദ്യ വിജയം തേടിയാണ് ആര്‍ആറിനെ നേരിടുന്നത്. ടോസ് ലഭിച്ച ആര്‍ആര്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ആര്‍സിബിയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഐപിഎല്‍ 2025 സീസണിലുടനീളം മികച്ച ഫോം തുടരുന്ന കോഹ്‌ലി അര്‍ധ സെഞ്ചുറി നേടിയതോടെ ആര്‍സിബി 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 205 റണ്‍സെടുത്തു.
മത്സരം ആരംഭിക്കുമ്പോള്‍ ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ ടി20 റണ്‍സ് നേടിയ റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. അര്‍ധസെഞ്ചുറിയോടെ 3,500 റണ്‍സ് എന്ന നാഴികക്കല്ലും താണ്ടി. 42 പന്തില്‍ എട്ട് ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടെയാണ് 70 റണ്‍സ് നേടിയത്.
https://www.instagram.com/reel/DI1TaWtMhCR/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==https://www.instagram.com/reel/DI1TaWtMhCR/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ടി20യില്‍ ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍
3500 - വിരാട് കോഹ്ലി - എം ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു (105)
3373 മുഷ്ഫിഖുര്‍ റഹിം - ഷേര്‍-ഇ-ബംഗ്ലാ സ്റ്റേഡിയം, മിര്‍പൂര്‍ (136)
3253 ജെയിംസ് വിന്‍സ് - റോസ് ബൗള്‍, സതാംപ്ടണ്‍ (106)
3241 അലക്‌സ് ഹെയ്ല്‍സ് - ട്രെന്റ് ബ്രിഡ്ജ്, നോട്ടിങ്ഹാം (109)
3238 തമീം ഇഖ്ബാല്‍ - ഷേര്‍-ഇ-ബംഗ്ലാ സ്റ്റേഡിയം, മിര്‍പൂര്‍ (110)
ലീഗില്‍ ഇത്തവണ ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് കോഹ്‌ലിക്ക് 376 റണ്‍സ് ആയി. ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഈ സീസണില്‍ ആര്‍സിബിക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും കോഹ് ലി തന്നെ. അഞ്ചാം അര്‍ധസെഞ്ചുറിയോടെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോറുകള്‍ നേടിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനൊപ്പമെത്തി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·