Curated by: ഗോകുൽ എസ്|Samayam Malayalam•4 Jun 2025, 2:21 am
ഐപിഎല്ലിലെ ഒരു കിടിലൻ റെക്കോഡ് സ്വന്തമാക്കി കൃണാൽ പാണ്ഡ്യ. ഇന്നലെ പഞ്ചാബ് കിങ്സിന് എതിരായ ഫൈനലിൽ താരം കാഴ്ചവെച്ചത് മിന്നും പ്രകടനം.
ഹൈലൈറ്റ്:
- ഐപിഎൽ ഫൈനലിൽ മിന്നി കൃണാൽ പാണ്ഡ്യ
- കളിയിലെ കേമനായതും കൃണാൽ
- ഐപിഎല്ലിലെ ഒരു കിടിലൻ റെക്കോഡ് കൃണാൽ പാണ്ഡ്യക്ക് സ്വന്തം
ഐപിഎൽ (ഫോട്ടോസ്- Samayam Malayalam) ഈ കിടിലൻ പ്രകടനം ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പട്ടവും കൃണാലിന് നേടിക്കൊടുത്തു. ഇതോടെ ഐപിഎല്ലിലെ ഒരു കിടിലൻ റെക്കോഡും കൃണാൽ പാണ്ഡ്യ സ്വന്തമാക്കി. രണ്ട് ഐപിഎൽ ഫൈനലുകളിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് കൃണാലിനെ തേടി എത്തിയത്.
കിടിലൻ റെക്കോഡ് സ്വന്തമാക്കി കൃണാൽ പാണ്ഡ്യ, ഇത് ലോകത്ത് ആർക്കുമില്ലാത്ത നേട്ടം; വീണ്ടും ഫൈനലിലെ താരം
ഇതിന് മുൻപ് 2017 സീസൺ ഐപിഎല്ലിലെ ഫൈനലിലായിരുന്നു കൃണാൽ പാണ്ഡ്യ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്. അന്ന് മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു അദ്ദേഹം. ഫൈനലിൽ റൈസിങ് പൂന സൂപ്പർ ജയന്റ്സായിരുന്നു മുംബൈ ഇന്ത്യൻസിന്റെ എതിരാളികൾ. അന്നത്തെ ഫൈനലിൽ 79/7 എന്ന നിലയിൽ തകർന്ന മുംബൈ ഇന്ത്യൻസിനെ 129 എന്ന പൊരുതാവുന്ന സ്കോറിൽ എത്തിച്ചത് കൃണാൽ പാണ്ഡ്യയായിരുന്നു. 38 പന്തിൽ 47 റൺസായിരുന്നു 2017 ലെ ഫൈനലിൽ കൃണാൽ പാണ്ഡ്യ നേടിയത്. പിന്നാലെ നാലോവർ സ്പെല്ലിൽ 31 റൺസ് മാത്രമാണ് കൃണാൽ വിട്ടു കൊടുത്തതും.
2025 സീസൺ ഐപിഎല്ലിൽ ഇത് മൂന്നാമത്തെ കളിയിലാണ് കൃണാൽ പാണ്ഡ്യ കളിയിലെ കേമൻ പട്ടം സ്വന്തമാക്കുന്നത് എന്നതും ശ്രദ്ധേയം. ലീഗ് ഘട്ടത്തിലെ ആദ്യ കളിയിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരെയും, പിന്നീട് ഡെൽഹി ക്യാപിറ്റൽസിന് എതിരെയുമായിരുന്നു കൃണാൽ മാൻ ഓഫ് ദി മാച്ചായത്.
Also Read: ഐപിഎല്ലിൽ ആർസിബിക്ക് ചരിത്ര കിരീടം, ഫൈനലിൽ പഞ്ചാബ് കിങ്സിനെ തകർത്തു; ആരാധകർക്ക് ആഘോഷ രാവ്
കൃണാൽ പാണ്ഡ്യയുടെ നാലാം ഐപിഎൽ കിരീട നേട്ടം കൂടിയാണ് ഈ വർഷത്തേത്. ഇതിന് മുൻപ് മുംബൈ ഇന്ത്യൻസിന് ഒപ്പമായിരുന്നു താരം മൂന്ന് തവണ കിരീടം നേടിയത്. 2017, 2019, 2020 സീസണുകളിലായിരുന്നു ഇത്.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·