കിടിലൻ സ്റ്റെപ്പുമായി മോഹൻലാലും ടീമും, രാഹുൽ രാജിന്റെ റീമിക്സ്; ചെട്ടിക്കുളങ്ങര വീഡിയോ എത്തി

7 months ago 8

05 June 2025, 06:45 PM IST

Chotta Mumbai

ഛോട്ടാ മുംബൈയിൽ മോഹൻലാൽ | സ്ക്രീൻ​ഗ്രാബ്

മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസിന് ഒരുങ്ങുകയാണ്. ജൂൺ 6 നാണ് ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ഇപ്പോളിതാ ചിത്രത്തിലെ ചെട്ടിക്കുളങ്ങര എന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങും ആരംഭിച്ചിരിക്കുകയാണ്. ബുക്കിംഗ് തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ സിനിമയുടെ ഫസ്റ്റ് ഡേ ഷോകളുടെ ടിക്കറ്റുകൾ അതിവേ​ഗം വിറ്റഴിയുകയാണ്.

കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രം മണിയൻപിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദേവദൂതനുശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ ഫോർ കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷൻ റസല്യൂഷൻ (HDR) ഫോർമാറ്റിലുള്ള ചിത്രമാണിത്.

ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. വയലാർ ശരത് ചന്ദ്ര വർമയുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു. പി. ആർ.ഓ: പി. ശിവപ്രസാദ്.

Content Highlights: Mohanlal`s Chotta Mumbai re-releases June 6th successful 4K Dolby Atmos, Song Released

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article