കിട്ടിയ പുരസ്കാരം തറയിൽവച്ച് ശ്രേയസ് അയ്യർ; ‘വിലയറിയുന്ന’ രോഹിത് ഇടപെട്ട് മേശയിൽ വച്ചു- വിഡിയോ

3 months ago 4

ഓൺലൈൻ ഡെസ്ക്

Published: October 13, 2025 09:21 PM IST

1 minute Read

ശ്രേയസ് അയ്യരുടെ മൊമന്റോ മേശയുടെ മുകളിലേക്കു വയ്ക്കുന്ന രോഹിത് ശർമ
ശ്രേയസ് അയ്യരുടെ മൊമന്റോ മേശയുടെ മുകളിലേക്കു വയ്ക്കുന്ന രോഹിത് ശർമ

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർക്കു കിട്ടിയ മൊമന്റോ തറയിൽനിന്ന് എടുത്ത് മേശയിൽവച്ച് സൂപ്പര്‍ താരം രോഹിത് ശര്‍മ. സിയറ്റ് ക്രിക്കറ്റ് റേറ്റിങ് പുരസ്കാര വേദിയിലെ രോഹിതിന്റെ ഹൃദ്യമായ പെരുമാറ്റത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. രോഹിത് ശർമയും ഭാര്യ ഋതികയും മുംബൈയിൽ നടന്ന പുരസ്കാരദാനച്ചടങ്ങിനെത്തിയിരുന്നു. ഇന്ത്യൻ ഏകദിന ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കു തൊട്ടുപിന്നിലായിട്ടായിരുന്നു രോഹിത് സദസ്സിൽ ഇരുന്നത്.

സിയറ്റ് ജിയോസ്റ്റാർ പുരസ്കാരം സ്വീകരിച്ച ശേഷം വേദി വിട്ട ശ്രേയസ് അയ്യർ മൊമന്റോ തറയില്‍വച്ച ശേഷം കസേരയിൽ ഇരിക്കുകയായിരുന്നു. ഇതു ശ്രദ്ധിച്ച രോഹിത് ശർമ മൊമന്റോ എടുത്ത് പിന്നിലുള്ള മേശയിൽ വയ്ക്കുകയായിരുന്നു. പുരസ്കാരങ്ങളുടെ വിലയെന്തെന്ന് രോഹിതിന് നന്നായി അറിയാമെന്നാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ട് ആരാധകർ പറയുന്നത്.

ചാംപ്യൻസ് ട്രോഫി വിജയത്തിനു ശേഷം ഏകദിന ക്രിക്കറ്റിലേക്കു തിരിച്ചുവരാനുള്ള ഒരുക്കത്തിലാണു രോഹിത് ശർമ. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കു മുൻപ് രോഹിത് ശരീര ഭാരം കുറച്ചിരുന്നു. ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്ന് വിരമിച്ച രോഹിത്, ഏകദിനത്തിൽ തുടര്‍ന്നും കളിക്കാനാണു ലക്ഷ്യമിടുന്നത്. 2027ലെ ഏകദിന ലോകകപ്പിൽ കളിച്ച് കരിയർ അവസാനിപ്പിക്കാനാണ് കോലിക്കും രോഹിതിനും താൽപര്യമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

The grant that Shreyas Iyer received, helium placed it down connected the floor, but arsenic soon arsenic Rohit Sharma noticed it, helium instantly picked it up and placed it backmost connected the table.🥹❤️

Rohit knows the existent worth of each grant and trophy.🫡 pic.twitter.com/5CL6kQBXPr

— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) October 12, 2025

English Summary:

Rohit Sharma's heartwarming motion astatine the CEAT Cricket Rating Awards is winning hearts. He picked up Shreyas Iyer's memento from the level and placed it connected a table, showing respect for the award. This enactment highlights Rohit's knowing of the worth of specified accolades.

Read Entire Article