മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, മോഹന്‍ബാബു, വിഷ്ണു മഞ്ചു, കാജല്‍ അഗര്‍വാള്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന 'കണ്ണപ്പ' വെള്ളിയാഴ്ച ലോകവ്യാപകമായി റിലീസാകുന്നു. കേരളത്തില്‍ ആശിര്‍വാദ് സിനിമാസ് 230-ല്‍പ്പരം തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
മുകേഷ് കുമാര്‍ സിങ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'കിരാത' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ 'കണ്ണപ്പ'യില്‍ അവതരിപ്പിക്കുന്നത്. 'രുദ്ര' എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയില്‍ വരുന്നത്. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.
മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം വെള്ളിയാഴ്ച വേള്‍ഡ് വൈഡ് റിലീസായെത്തും. മാര്‍ക്കറ്റിങ്: ലെനിക്കൊ സൊല്യൂഷന്‍സ്, പിആര്‍ഒ: പ്രതീഷ് ശേഖര്‍.
Content Highlights: Kannappa, starring Mohanlal, Prabhas, and Akshay Kumar, releases worldwide this Friday
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·