കിരാതയായി ലാലേട്ടൻ! കാത്തിരുന്നു കാത്തിരുന്ന് ഒടുക്കം കണ്ണപ്പ എത്തുന്നു! പാൻ ഇന്ത്യൻ ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നു

6 months ago 7

Authored by: ഋതു നായർ|Samayam Malayalam26 Jun 2025, 5:28 pm

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം കണ്ണപ്പ ജൂൺ 27 ന് തിയേറ്ററുകളിൽ എത്തും. പുരാണ ആക്ഷൻ ഡ്രാമയ്ക്ക് സിബിഎഫ്‌സിയിൽ നിന്ന് അനുമതി ലഭിച്ചതോടെ യാണ് ചിത്രം റിലീസിനെത്തുന്നത്.

കണ്ണപ്പ മോഹൻലാൽകണ്ണപ്പ മോഹൻലാൽ (ഫോട്ടോസ്- Samayam Malayalam)
മലായാളി ആരാധകരും ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കണ്ണപ്പ . ലോകവ്യാപകമായി ചിത്രം ജൂൺ 27 നാണ് റിലീസ് ആകുന്നത്. കേരളത്തിൽ ആശിർവാദ് സിനിമാസ് ഇരുന്നൂറ്റി മുപ്പത്തിൽപ്പരം തിയേറ്ററുകളിലാണ് ചിത്രം വിതരണം നിർവഹിക്കുന്നത്. തെലുങ്ക് നടൻ വിഷ്ണു മഞ്ചു നായകനായെത്തുന്ന പുതിയ ചിത്രം കൂടിയാണ് കണ്ണപ്പ, ചിത്രം കണ്ട ശേഷം സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം ഗംഭീരമെന്ന്‌ അഭിപ്രായപ്പെട്ടിരുന്നു.ഈ ട്വീറ്റ് ഏറെ വൈറൽ ആയിരുന്നു.

മുകേഷ് കുമാർ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ കണ്ണപ്പയിൽ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിൽ വരുന്നത്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.

മുകേഷ് കുമാര്‍ സിംഗ്, വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. വിഷ്ണു മഞ്ജു നായകനായെത്തുന്ന ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം നാളെ വേൾഡ് വൈഡ് റിലീസായെത്തും.മാർക്കറ്റിംഗ് : ലെനിക്കൊ സൊല്യൂഷൻസ്, പി ആർ ഓ പ്രതീഷ് ശേഖർ.

കാമിയോ റോളിൽ എത്തുന്നത് ഇവരൊക്കെ

പ്രഭാസ്, പശുപതി

മോഹൻലാൽ, ഗോത്ര യോദ്ധാവ് കിരാതൻ.ആയി എത്തുമ്പോൾ

ശിവനെ, അവതരിപ്പിക്കുന്നത് അക്ഷയ് കുമാർ ആണ് .

പാർവതി ദേവിയെ അവതരിപ്പിക്കുന്നത് കാജൽ അഗർവാൾ ആണ്.

Read Entire Article