Published: December 07, 2025 10:25 PM IST
1 minute Read
ചെന്നൈ∙ 9 വർഷങ്ങൾക്കു ശേഷം ലോകകിരീടമെന്ന മോഹവുമായി ഇറങ്ങിയ ഇന്ത്യയെ സെമിയിൽ വീഴ്ത്തി ജർമനി. പുരുഷ ജൂനിയർ ഹോക്കി ലോകകപ്പിന്റെ സെമി ഫൈനലിൽ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ജർമനിയുടെ വിജയം. ഇതോടെ നിലവിലെ ചാംപ്യന്മാരായ ജർമനി, എട്ടാം കപ്പ് സ്വന്തമാക്കാനായി ഫൈനൽ കളിക്കും. ജർമനിയുടെ ലൂക്കാസ് കോസൽ, ടൈറ്റസ് വെക്സ്, ജോനാസ് ഗെർസം, ബെൻ ഹാസ്ബാക്ക് എന്നിവർ ഗോൾ നേടി. അൻമോൾ എക്കയാണ് ഇന്ത്യയുടെ ഏക ഗോൾ സ്‌കോറർ. മലയാളി പി.ആർ. ശ്രീജേഷാണ് ടീമിന്റെ കോച്ച്.
ഗ്രൂപ്പ് റൗണ്ടിൽ ഒരു ഗോൾ പോലും വഴങ്ങാതെ 29 ഗോളുകൾ നേടിയ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ ശക്തരായ ബൽജിയത്തിനെതിരെ ഷൂട്ടൗട്ടിലാണു ജയിച്ചത്. ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തോൽപിച്ചാണ് ജർമനിയും സെമിയിലെത്തിയത്. രണ്ടാം സെമിയിൽ സ്പെയിനും അർജന്റീനയും ഏറ്റുമുട്ടും.
English Summary:








English (US) ·