Published: August 17, 2025 11:05 AM IST
1 minute Read
കെസിഎലിലെ കന്നി ചാംപ്യൻമാരായ കൊല്ലം സെയ്‌ലേഴ്സ് കിരീടം നിലനിർത്താൻ ഇറങ്ങുന്നത് കരുത്തുറ്റ ടീമുമായാണ്. ക്യാപ്റ്റൻ സച്ചിൻ ബേബി ഉൾപ്പെടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരങ്ങളെ നിലനിർത്തിയതിനൊപ്പം ലേലത്തിലൂടെ വെടിക്കെട്ട് ബാറ്റർ വിഷ്ണു വിനോദ് ഉൾപ്പെടെ മികവുറ്റ താരങ്ങളെ ടീമിലെത്തിച്ചതും നേട്ടമായി. ബാറ്റിങ്–ബോളിങ് നിര ഒരുപോലെ ശക്തം.
കേരള സീനിയർ ടീമിലെ 4 താരങ്ങൾ ഉൾപ്പെട്ട ടീമിന് അര ഡസൻ ഓൾറൗണ്ടർമാരുടെ കരുത്തുമുണ്ട്. കഴിഞ്ഞ സീസണിൽ 2 സെഞ്ചറിയും 3 അർധ സെഞ്ചറിയും അടക്കം 528 റൺസ് അടിച്ചുകൂട്ടിയ സച്ചിൻ ബേബിയിൽ തന്നെയാണ് ഇത്തവണയും ടീം പ്രതീക്ഷ വയ്ക്കുന്നത്. മുഖ്യ പരിശീലകൻ മോനിഷ് സതീഷ്. ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ് ആണ് ടീം ഉടമ.
ടീം അംഗങ്ങൾ: ബാറ്റർ– സച്ചിൻ ബേബി, അഭിഷേക് ജെ.നായർ, വത്സൽ ഗോവിന്ദ്, രാഹുൽ ശർമ, ഓൾറൗണ്ടർ– എൻ.എം.ഷറഫുദ്ദീൻ, എം.എസ്.അഖിൽ, എ.ജി.അമൽ, ആഷിക് മുഹമ്മദ്, വിജയ് വിശ്വനാഥ്, ഏദൻ ആപ്പിൾ ടോം, അതുൽജിത് അനു. പേസ് ബോളർ– എൻ.എസ്.അജയ്ഘോഷ്, പവൻ രാജ്, ജോസ് പെരയിൽ, സ്പിന്നർ– ബിജു നാരായണൻ. വിക്കറ്റ് കീപ്പർ– വിഷ്ണു വിനോദ്, ഭരത് സൂര്യ, പി.എസ്.സച്ചിൻ.
English Summary:








English (US) ·