31 August 2025, 09:32 PM IST
.jpg?%24p=08875a0&f=16x10&w=852&q=0.8)
കിരീടം ഉണ്ണി (എൻ. കൃഷ്ണകുമാർ), 'കിരീട'ത്തിൽ മോഹൻലാൽ, മമ്മൂട്ടി 'മുക്തി'യിൽ | Photo: Screen grab/ YouTube: Vellithira KFPA, Mathrubhumi Archives
ലോഹിതദാസിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനംചെയ്ത ചിത്രമാണ് 'കിരീടം'. മോഹന്‍ലാലിന്റെ എക്കാലത്തേയും മികച്ചവയില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന ചിത്രം കൂടിയാണ് 'കിരീടം'. എന്നാല്‍, ചിത്രത്തിന് ആദ്യം നല്‍കാന്‍ ഉദ്ദേശിച്ചിരുന്ന പേര് 'കിരീടം' എന്നായിരുന്നില്ലെന്ന് പറയുകയാണ് നിര്‍മാതാക്കളില്‍ ഒരാളായ കിരീടം ഉണ്ണി എന്നറിയപ്പെടുന്ന എന്‍. കൃഷ്ണകുമാര്‍.
ലോഹിതദാസ് എഴുതിയ മമ്മൂട്ടി ചിത്രമായ 'മുക്തി'ക്കുവേണ്ടി കരുതിവെച്ചിരുന്ന പേരാണ് 'കിരീടം' എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. പേരുകേട്ട മമ്മൂട്ടി അത് ശരിയാവില്ലെന്ന് പറഞ്ഞു. 'കിരീടം' എന്നുകേള്‍ക്കുമ്പോള്‍ രാജാക്കന്മാരുമായി ബന്ധമുള്ള കഥയാണെന്ന് കരുതുമെന്നും അതിനാല്‍ ആ പേര് വേണ്ടെന്നുമായിരുന്നു മമ്മൂട്ടിയുടെ പക്ഷം. 'കിരീടം' അല്ലാതെ മറ്റൊരു പേരിടാന്‍ നിര്‍ദേശിച്ചപ്പോഴാണ് 'മുക്തി' എന്ന് ചിത്രത്തിന് പേരായതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ഈ കഥ ലോഹിതദാസ് കൃഷ്ണകുമാറിന്റെ അടുത്ത് വന്ന് പറഞ്ഞു. മമ്മൂട്ടി ചിത്രത്തിന് 'കിരീടം' എന്ന് പേരിടാന്‍ സമ്മതിച്ചില്ലെന്ന കാര്യം ലോഹി പറഞ്ഞു. ഈ പേര് എന്തുകൊണ്ട് തങ്ങളുടെ ചിത്രത്തിന് ഇട്ടുകൂടാ എന്ന് കൃഷ്ണകുമാര്‍ ലോഹിതദാസിനോട് ചോദിച്ചു. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഒരു മുള്‍ക്കിരീടമല്ലേ ലഭിക്കുന്നതെന്നും നേരത്തേ കണ്ടുവെച്ച 'ഗുണ്ട' എന്ന പേരിനേക്കാള്‍ നല്ലതല്ലേയുമെന്ന് കൃഷ്ണകുമാറിന്റെ ചോദ്യം. ആലോചിക്കാവുന്നതാണ് എന്നായിരുന്നു ലോഹിതദാസിന്റെ മറുപടി. തുടര്‍ന്നാണ് 'ഗുണ്ട' എന്ന് പേരിടേണ്ടിയിരുന്ന ചിത്രം 'കിരീട'മായി മാറിയതെന്ന് കൃഷ്ണകുമാര്‍ പറയുന്നു.
Content Highlights: Discover the untold communicative down the iconic Malayalam movie Kireedam
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·