Published: November 14, 2026 08:08 PM IST
1 minute Read
അൽ അമെറാത്ത് (ഒമാൻ)∙ അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ചതിനു പിന്നാലെ ഗ്രൗണ്ടിൽ ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ ആഘോഷ പ്രകടനങ്ങൾ വൈറൽ. അവസാന പന്തിൽ ജയിക്കാൻ മൂന്നു റൺസ് വേണ്ടപ്പോൾ ലോങ് ഓഫിലേക്ക് ബൗണ്ടറി പായിച്ച് മോഹിത് ഉൾവ ഇന്ത്യയ്ക്കു ത്രില്ലർ വിജയമാണ് സമ്മാനിച്ചത്. ഇതോടെ ഡഗ് ഔട്ടിലുണ്ടായിരുന്ന ഇന്ത്യൻ താരങ്ങളെല്ലാം ഗ്രൗണ്ടിലേക്ക് ഓടിയെത്തി. ഗ്രൗണ്ട് വിടാനൊരുങ്ങുകയായിരുന്ന പാക്ക് വിക്കറ്റ് കീപ്പർ ഹംസ സനൂറും ഇന്ത്യൻ താരങ്ങളും തമ്മിൽ ഗ്രൗണ്ടിൽവച്ച് തർക്കമുണ്ടായി. പാക്ക് താരങ്ങളോട് ഗ്രൗണ്ട് വിട്ടുപോകാൻ ഇന്ത്യന്‍ താരങ്ങൾ ആവശ്യപ്പെട്ടതോടെ ഇന്ത്യൻ പരിശീലക സംഘം ഇടപെട്ടാണ് പ്രശ്നങ്ങൾ ശാന്തമാക്കിയത്.
What you should work next
338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ തോല്‍വി ഭയന്നിരിക്കെ വാലറ്റത്ത് മോഹിത് ഉൾവ നടത്തിയ രക്ഷാപ്രവർത്തനമാണ് തുണയായത്. 26 പന്തുകൾ നേരിട്ട മോഹിത് ഉൾവ മൂന്ന് സിക്സുകളും അഞ്ച് ഫോറുകളുമുൾപ്പടെ 49 റൺസെടുത്തു പുറത്താകാതെനിന്നു. ബൗണ്ടറികൾ കണ്ടെത്തിയ സി. വെങ്കടയുടെ ചെറുത്തുനിൽപും അവസാന ഓവറുകളിൽ ഇന്ത്യയ്ക്കു തുണയായി. എട്ടു പന്തുകൾ നേരിട്ട വെങ്കട 11 റൺസാണു നേടിയത്.
ഓപ്പണർമാരായ ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിയും ആര്യവീർ സേവാഗും അർധ സെഞ്ചറികളുമായി മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു നൽകിയത്. ലക്ഷ്യ 80 റൺസും ആര്യവീർ 58 റൺസും അടിച്ചു പുറത്തായി. ഇന്ത്യൻ മധ്യനിരയുടെ വിക്കറ്റുകൾ തുടർച്ചയായി വീണതോടെ 252 റൺസെടുക്കുന്നതിനിടെ എട്ടു പേർ പുറത്തായിരുന്നു. 32 പന്തുകളിൽ 47 റൺസടിച്ച മനാൽ ചൗഹാന്റെ ചെറുത്തുനിൽപ്പും ഇന്ത്യൻ ഇന്നിങ്സിൽ നിര്‍ണായകമായി.
What a triumph by u19 boys unbelievable chase India won the u19 asia Cup #INDvsPAK https://t.co/fG7c6XnJgZ
— Santoshvk18 (@269signofff) November 14, 2026English Summary:






English (US) ·