Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•30 May 2025, 12:27 am
ഐപിഎൽ 2025 ആദ്യ ക്വാളിഫയർ പോരാട്ടത്തിൽ പരാജയപ്പെട്ടതോടെ ക്വാളിഫയർ 2 മത്സരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ഇതോടെ കന്നി കിരീടം നേടാനുള്ള പഞ്ചാബിന്റെ യാത്ര ഫൈനലിലേക്ക് എത്താൻ ഇനിയും അവസരം ബാക്കിയാണ്. അത് എങ്ങനെയെന്ന് നോക്കാം.
ഹൈലൈറ്റ്:
- പഞ്ചാബ് കിങ്സിന് ഫൈനലിൽ എത്താൻ ഇനിയും അവസരം
- ക്വാളിഫയർ 1 മത്സരത്തിൽ പഞ്ചാബിന് ദയനീയ പരാജയം
- റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ 2025 ഫൈനലിൽ പ്രവേശിച്ചു
പഞ്ചാബ് കിങ്‌സ് (ഫോട്ടോസ്- Samayam Malayalam) 15 ആം ഓവറിൽ 101 റൺസ് നേടി പഞ്ചാബ് കിങ്‌സ് ഓൾ ഔട്ട് ആയി. മറുപടി ബാറ്റിങ്ങ് ഇറങ്ങിയ ആർസിബി വെറും 10 ഓവറിനുള്ളിൽ 102 എന്ന വിജയലക്ഷ്യം മറികടന്നു. ഇതോടെ 2016ന് ശേഷം ആർസിബി വീണ്ടും ഫൈനലിൽ എത്തിയിരിക്കുകയാണ്. പക്ഷെ പഞ്ചാബ് കിങ്സിന് ഫൈനലിൽ എത്താൻ ഇനിയും അവസരം ഉണ്ട്.
കിരീടത്തിലേക്കെത്താൻ പഞ്ചാബിന് ഇനിയും കടമ്പകൾ ബാക്കി; ശ്രേയസ് അയ്യർക്കും കൂട്ടർക്കും ഫൈനൽ പ്രവേശനം സാധ്യമാകുമോ?
ഐപിഎൽ 2025 ക്വാളിഫയർ 1 മത്സരത്തിൽ പരാജയപ്പെട്ടതോടെ ക്വാളിഫയർ 2 മത്സരത്തിലേക്ക് എന്റർ ആയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ഐപിഎൽ നിയമങ്ങൾ പ്രകാരം പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് ഫൈനലിൽ പ്രവേശിക്കാൻ രണ്ട് അവസരങ്ങൾ നൽകും. അതിൽ ആദ്യത്തേത് ക്വാളിഫയർ 1 പോരാട്ടമാണ്. ഇതിൽ ആദ്യ രണ്ട് ടീമുകൾ പരസ്പ്പരം നേരിടും. ഈ മത്സരത്തിൽ ജയിക്കുന്ന ടീം നേരെ ഫൈനലിൽ എത്തുകയും തോൽക്കുന്ന ടീമിന് ഫൈനലിൽ എത്താൻ ഒരു അവസരം കൂടി ലഭിക്കും.
ഇവിടെ ക്വാളിഫയർ 1 മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ജയം സ്വന്തമാക്കി ഫൈനലിൽ പ്രവേശിച്ചതോടെ പഞ്ചാബിന് ഇനി ഒരു അവസരം കൂടി ബാക്കിയുണ്ട്. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടതോടെ ക്വാളിഫയർ 2 മത്സരത്തിനായി ഒരുങ്ങുകയാണ് പഞ്ചാബ്. ഈ മത്സരത്തിൽ പഞ്ചാബിനെതിരെ മൈതാനത്ത് ഇറങ്ങുക എലിമിനേറ്റർ മത്സരത്തിൽ ജയിക്കുന്ന ടീം ആയിരിക്കും.
ഐപിഎൽ പോയിന്റ് ടേബിളിൽ മൂന്ന് , നാല് സ്ഥാനങ്ങളിൽ ഉള്ള ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലാണ് എലിമിനേറ്റർ മത്സരം നടക്കുക. ഈ മത്സരത്തിൽ ജയിക്കുന്ന ടീം ഇനി ക്വാളിഫയർ 2 ൽ പഞ്ചാബിനെ നേരിടും. തോൽക്കുന്ന ടീം പുറത്താകും. ഇങ്ങനെ ക്വാളിഫയർ 2 മത്സരത്തിൽ എതിർ ടീമിനെ പരാജയപ്പെടുത്താൻ സാധിച്ചാൽ കന്നി കിരീടം നേടുന്നതിനായി പഞ്ചാബിന് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കും.
മെയ് 30 ന് നടക്കുന്ന എലിമിനേറ്ററിൽ മൂന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസും നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. ഐപിഎൽ 2025 ലെ രണ്ടാം ക്വാളിഫയർ ജൂൺ 1 ന് നടക്കും. ജൂൺ 3 ന് അഹമ്മദാബാദിലാണ് ഫൈനൽ നടക്കുക.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·