കിരീടത്തിലേക്ക് ഇനി ഒരു വിജയം മാത്രം; ഗാലറിയെ ചൂണ്ടി കോലിയുടെ ഉറപ്പ്, ഒരുമിച്ച് ആഘോഷിക്കാമെന്ന് ക്യാപ്റ്റൻ- വിഡിയോ

7 months ago 7

ഓൺലൈൻ ഡെസ്ക്

Published: May 30 , 2025 04:23 PM IST Updated: May 30, 2025 04:58 PM IST

1 minute Read

 X@IPL
മത്സരശേഷം വിരാട് കോലിയുടെ പ്രതികരണം, വിജയം ആഘോഷിക്കുന്ന രജത് പാട്ടിദാറും വിരാട് കോലിയും. Photo: X@IPL

മുല്ലൻപൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിലെത്തിയതിന്റെ ആഘോഷ പ്രകടനങ്ങൾക്കിടെ ശ്രദ്ധ നേടി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ താരം വിരാട് കോലിയുടെ പ്രതികരണം. പഞ്ചാബിനെതിരെ എട്ടു വിക്കറ്റ് വിജയം നേടിയതിനു പിന്നാലെ ഗാലറിയിലേക്കു നോക്കി ഒന്ന് എന്ന് കൈകൊണ്ട് ആംഗ്യം കാണിക്കുന്ന കോലിയുടെ ദൃശ്യങ്ങൾ വൈറലായി. സൂപ്പർ താരത്തിന്റെ പ്രതികരണം കണ്ട് ഗാലറിയിലുണ്ടായിരുന്ന ഭാര്യ അനുഷ്ക ശർമയും കയ്യടിക്കുന്നുണ്ട്. കിരീടത്തിലേക്ക് ഇനി ഒരു വിജയം മാത്രം ബാക്കി എന്നായിരിക്കാം കോലി ഉദ്ദേശിച്ചതെന്നും ആരാധകർ പറയുന്നു.

അതേസമയം ആർസിബിയുടെ വിജയത്തിനായി കാത്തിരിക്കുകയാണെന്നു ടീം ക്യാപ്റ്റൻ രജത് പാട്ടീദാറും പ്രതികരിച്ചു. ഒരു മത്സരം കൂടി ബാക്കിയുണ്ടെന്നും വിജയം ഒരുമിച്ച് ആഘോഷിക്കാമെന്നും പാട്ടീദാർ മത്സരത്തിനു ശേഷം പ്രതികരിച്ചു. ‘‘ഞങ്ങൾക്ക് വ്യക്തമായ പ്ലാനുകളുണ്ടായിരുന്നു. പിച്ചിന്റെ ആനുകൂല്യം ഞങ്ങളുടെ ബോളർമാർ നന്നായി ഉപയോഗിച്ചു. സ്പിന്നർ സുയാഷ് ശർമ അദ്ദേഹത്തിന്റെ ഇഷ്ടം പോലെയാണു കളിച്ചത്. കൂടുതല്‍ നിർദേശങ്ങൾ നൽകി സമ്മർദത്തിലാക്കാൻ എനിക്കു താൽപര്യമുണ്ടായിരുന്നില്ല.’’

‘‘ഫിൽ സോൾട്ട് ഓരോ മത്സരത്തിലും കളിക്കുന്നതും, ഞങ്ങൾക്കു നൽകുന്ന ആ ഒരു തുടക്കവും ശരിക്കും ഒരു വിരുന്നു തന്നെയാണ്. ഞങ്ങള്‍ ഏതു ഗ്രൗണ്ടിൽ കളിച്ചാലും അതെല്ലാം ആർസിബിയുടെ ഹോം ഗ്രൗണ്ട് പോലെയാണു പിന്തുണ. ആർസിബിയുടെ ആരാധകർക്കു നന്ദിയുണ്ട്.’’- രജത് പാട്ടീദാര്‍ പ്രതികരിച്ചു.

ജൂൺ മൂന്നിന് ആർസിബി കിരീട വിജയം ആഘോഷിക്കുമെന്ന് സുയാഷ് ശർമയും മത്സരശേഷം പ്രഖ്യാപിച്ചു. ഒൻപതു വർഷങ്ങൾക്കു ശേഷമാണ് ബെംഗളൂരു ഐപിഎൽ ഫൈനൽ കളിക്കുന്നത്. 2009,2011, 2016 സീസണുകളിൽ ഫൈനലിലെത്തിയിട്ടുള്ള ബെംഗളൂരു മൂന്നു വട്ടവും കലാശപ്പോരിൽ തോറ്റു. സൂപ്പർ താരം വിരാട് കോലിക്കുവേണ്ടി കപ്പുയർത്താനുള്ള കഠിന പരിശ്രമത്തിലാണ് ആർസിബി താരങ്ങൾ.

English Summary:

One lucifer remaining for IPL victory, Virat Kohli signals to gallery

Read Entire Article