Published: June 12 , 2025 07:59 AM IST Updated: June 12, 2025 08:49 AM IST
1 minute Read
ബെംഗളൂരു∙ രണ്ടു പതിറ്റാണ്ടോളം നീണ്ട സുദീർഘമായ കാത്തിരിപ്പിന് വിരാമമിട്ട് ഐപിഎൽ കിരീടം ചൂടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിനെ സ്വന്തമാക്കിയേക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ. തനിക്ക് എന്തിനാണ് ആർസിബി എന്ന് ശിവകുമാർ ചോദിച്ചു. താൻ റോയൽ ചാലഞ്ച് മദ്യം പോലും ഉപയോഗിക്കാറില്ലെന്ന് ഡി.കെ. ശിവകുമാർ തമാശരൂപേണ പ്രതികരിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള ടീമിനെ ഡി.കെ. ശിവകുമാർ വാങ്ങിയേക്കുമെന്ന് ഏതാനും ദിവസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു.
വർഷങ്ങളായി കർണാടക ക്രിക്കറ്റ് അസോസിയേഷനിൽ അംഗമാണെങ്കിലും, ടീമിനെ വാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ശിവകുമാർ വിശദീകരിച്ചു. ആർസിബി മാനേജ്മെന്റിന്റെ ഭാഗമാകാൻ പലതവണ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തനിക്ക് സമയമില്ലെന്നും വ്യക്തമാക്കി.
‘‘ഞാനൊരു വട്ടനൊന്നുമല്ലെന്ന് ആദ്യമേ പറയട്ടെ. ചെറുപ്പം മുതൽത്തന്നെ ഞാൻ കർണാടക ക്രിക്കറ്റ് അസോസിയേഷനിൽ അംഗമാണ്. അത്രേയുള്ളൂ. ആർസിബി മാനേജ്മെന്റിന്റെ ഭാഗമാകാൻ ക്ഷണം ലഭിച്ചിരുന്നു. പക്ഷേ നിലവിൽ അതിനുള്ള സമയമില്ല. അല്ലെങ്കിലും എനിക്ക് എന്തിനാണ് ആർസിബി? ഞാൻ റോയൽ ചാലഞ്ച് മദ്യം പോലും ഉപയോഗിക്കാറില്ല’ – ഡി.കെ. ശിവകുമാർ പ്രതികരിച്ചു.
#WATCH | Delhi | "I americium not a huffy man. I'm conscionable a subordinate of the Karnataka Cricket Association from my younger days, that's all. I don't person time, though I had offers to beryllium portion of the management... Why bash I request RCB? I don't adjacent portion Royal Challenge," says Karnataka Deputy CM… pic.twitter.com/iZ1K1by206
— ANI (@ANI) June 11, 2025റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ (RCB) ഓഹരികൾ വിൽക്കാൻ ഉടമകൾ ഒരുങ്ങുന്നതായി ഏതാനും ദിവസങ്ങഴായി അഭ്യൂഹങ്ങളുണ്ട്. ആർസിബിയുടെ പ്രൊമോട്ടർമാരും ബ്രിട്ടീഷ് മദ്യക്കമ്പനിയുമായ ഡിയാജിയോയാണ് നിശ്ചിത ഓഹരികൾ വിറ്റൊഴിയാൻ നീക്കം നടത്തുന്നത്. ആർസിബിക്ക് 200 കോടി ഡോളർ (ഏകദേശം 17,000 കോടി രൂപ) മൂല്യംവിലയിരുത്തിയായിരിക്കും ഓഹരി വിൽപനയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.
കിങ്ഫിഷർ എയർലൈൻസ് ഉടമയായിരുന്ന വിജയ് മല്യ ആയിരുന്നു ആർസിബിയുടെ ആദ്യ പ്രൊമോട്ടർ. വൻതുകയുടെ ബാങ്ക് വായ്പ കിട്ടാക്കടമായതിനെ തുടർന്ന് 2012ൽ കിങ്ഫിഷർ പ്രവർത്തനം അവസാനിപ്പിക്കുകയും മല്യ ലണ്ടനിലേക്ക് മുങ്ങുകയും ചെയ്തതിനു പിന്നാലെയാണ് ആർസിബിയുടെ പ്രൊമോട്ടർമാരായി ഡിയാജിയോ എത്തിയത്. മല്യയുടെ മദ്യ ബിസിനസ് ഏറ്റെടുത്തതിന്റെ ഭാഗമായാണ് ആർസിബിയും ഡിയാജിയോയുടെ കൈകളിലേക്ക് എത്തിയത്.
English Summary:








English (US) ·