Published: April 04 , 2025 09:01 AM IST
1 minute Read
-
മത്സരങ്ങളുടെ കിക്കോഫ് – ഏപ്രിൽ 6 വൈകിട്ട് 4.00
-
ശ്രീനഗർ: ചർച്ചിൽ ബ്രദേഴ്സ് – റിയൽ കശ്മീർ
-
കോഴിക്കോട്: ഗോകുലം കേരള– ഡെംപോ ഗോവ
-
കൊൽക്കത്ത: ഇന്റർ കാശി– രാജസ്ഥാൻ യുണൈറ്റഡ്
കോഴിക്കോട്∙ ഇന്ത്യൻ ഫുട്ബോളിന്റെ സൂപ്പർ സൺഡേ വരികയാണ്. ഐ ലീഗ് ഫുട്ബോളിൽ കിരീടപ്രതീക്ഷയുള്ള ടീമുകൾ ഒരേ ദിവസം ഒരേസമയം അവസാന മത്സരത്തിനിറങ്ങുകയാണ്. 6നു വൈകിട്ട് 4ന് രാജ്യത്തിന്റെ 3 കോണുകളിലെ 3 സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടക്കും.
ഒന്നാം സ്ഥാനക്കാരായ ചർച്ചിൽ ബ്രദേഴ്സും മൂന്നാം സ്ഥാനക്കാരായ റിയൽ കശ്മീർ എഫ്സിയും ശ്രീനഗറിലെ ടിആർസി സ്റ്റേഡിയത്തിലാണ് ഏറ്റുമുട്ടുന്നത്. രണ്ടാം സ്ഥാനക്കാരായ ഗോകുലവും ഡെംപോ സ്പോർട്സ് ക്ലബ്ബും കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ പോരിനിറങ്ങും. 4–ാം സ്ഥാനത്തുള്ള ഇന്റർകാശിയും അഞ്ചാമതുള്ള രാജസ്ഥാൻ യുണൈറ്റഡും കൊൽക്കത്ത കല്യാണി മുനിസിപ്പൽ സ്റ്റേഡിയത്തിലും ഏറ്റുമുട്ടും.
ഗോകുലം ഡെംപോയെ തോൽപിക്കുകയും ചർച്ചിൽ ബ്രദേഴ്സ് റിയൽ കശ്മീരിനോടു തോൽക്കുകയും ചെയ്താൽ ഐ ലീഗ് കിരീടം ഗോകുലത്തിനു സ്വന്തമാകും. ഐ ലീഗ് ജേതാക്കൾക്ക് അടുത്ത ഐഎസ്എലിൽ കളിക്കാമെന്നതിനാൽ പോരാട്ടം കടുക്കും.
English Summary:








English (US) ·