കിരീടമില്ലാത്ത രാജാവിന്റെയും രണ്ടാം കിരീടം മോഹിച്ചെത്തുന്ന രാജകുമാരന്റെയും പോരാട്ടം; ഇന്ന് ഗ്രാൻഡ് ഫിനാലെ!

7 months ago 9

മനോരമ ലേഖകൻ

Published: June 03 , 2025 11:04 AM IST

1 minute Read

  • ഐപിഎൽ ഫൈനലിൽ ഇന്ന് പഞ്ചാബ്– ബെംഗളൂരു

  • മത്സരം രാത്രി 7.30 മുതൽ, മഴ പെയ്താൽ നാളെ റിസർവ് ഡേ

വിരാട് കോലി, ശ്രേയസ് അയ്യർ
വിരാട് കോലി, ശ്രേയസ് അയ്യർ

അഹമ്മദാബാദ് ∙ കിരീടമില്ലാത്ത രാജാവിന്റെയും രണ്ടാം കിരീടം മോഹിച്ചെത്തുന്ന രാജകുമാരന്റെയും പോരാട്ടം!  വിരാട് ‘കിങ്’ കോലിയുടെ 18 വർഷം നീണ്ട ഐപിഎൽ ട്രോഫിക്കായുള്ള കാത്തിരിപ്പിന് ഇന്ന് അഹമ്മദാബാദിൽ വിരാമമാകുമെന്ന പ്രതീക്ഷയിലാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ആരാധകർ. രണ്ട്  ടീമുകൾക്കൊപ്പം ഐപിഎൽ കിരീടം നേടുന്ന ആദ്യ ക്യാപ്റ്റൻ എന്ന അപൂർവതയാണ് പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യരെ കാത്തിരിക്കുന്നത്.

ആരു ജയിച്ചാലും ഐപിഎലിനു ലഭിക്കുക പുതിയ കിരീടാവകാശിയെയാണ്. മത്സരം രാത്രി 7.30 മുതൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം. 

∙ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മികച്ച പ്രകടനം: ഫൈനൽ (2009, 2011, 2016) 

ലീഗ് ഘട്ടം: 14ൽ 9 ജയം, രണ്ടാം സ്ഥാനം 

ടോപ് ബാറ്റർ: വിരാട് കോലി (614 റൺസ്) 

ടോപ് ബോളർ: ജോഷ് ഹെയ്സൽവുഡ് (21 വിക്കറ്റ്) 

കരുത്ത്: വിരാട് കോലി മുതൽ റൊമാരിയോ ഷെപ്പേഡ് വരെ നീളുന്ന ബാറ്റിങ് നിര 

ദൗർബല്യം: ഡെത്ത് ഓവർ സ്പെഷലിസ്റ്റ് ബോളറുടെ അഭാവം ശ്രദ്ധിക്കേണ്ട താരം: ഫിൽ സോൾട്ട് 

ദൗർബല്യം: ഡെത്ത് ഓവർ സ്പെഷലിസ്റ്റ് ബോളറുടെ അഭാവം 

ശ്രദ്ധിക്കേണ്ട താരം: ഫിൽ സോൾട്ട് 

സാധ്യതാ ടീം: വിരാട് കോലി, ഫിൽ സോൾട്ട്, മയാങ്ക് അഗർവാൾ, രജത് പാട്ടിദാർ, ജിതേഷ് ശർമ, ലിയാം ലിവിങ്സ്റ്റൻ, റൊമാരിയോ ഷെപ്പേഡ്, ക്രുനാൽ പാണ്ഡ്യ, ജോഷ് ഹെയ്സൽവുഡ്, ഭുവനേശ്വർ കുമാർ, യഷ് ദയാൽ, സുയാഷ് ശർമ (ഇംപാക്ട്). 

∙ പഞ്ചാബ് കിങ്സ് 

മികച്ച പ്രകടനം: ഫൈനൽ (2014) 

ലീഗ് ഘട്ടം: 14ൽ 9 ജയം, ഒന്നാം സ്ഥാനം 

ടോപ് ബാറ്റർ: ശ്രേയസ് അയ്യർ (603 റൺസ്) 

ടോപ് ബോളർ: അർഷ്ദീപ് സിങ് (18 വിക്കറ്റ്) 

കരുത്ത്: ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ടോപ് ഓർഡർ ബാറ്റിങ്  നിര 

‌ദൗർബല്യം: അർഷ്ദീപിനെ മാത്രം ആശ്രയിക്കുന്ന പേസ് നിര 

ശ്രദ്ധിക്കേണ്ട താരം: ശ്രേയസ് അയ്യർ  

സാധ്യതാ ടീം: പ്രഭ്സിമ്രൻ സിങ്, പ്രിയാംശ് ആര്യ, ജോഷ് ഇൻഗ്ലിസ്, ശ്രേയസ് അയ്യർ, നേഹൽ വധേര, ശശാങ്ക് സിങ്, മാർക്കസ് സ്റ്റോയ്നിസ്, കൈൽ ജയ്മിസൺ, അസ്മത്തുല്ല ഒമർസായ്, യുസ്‌വേന്ദ്ര ചെഹൽ, അർഷ്ദീപ് സിങ്, വി.വൈശാഖ് (ഇംപാക്ട്)  

English Summary:

Royal Challengers Bengaluru vs Punjab Kings, IPL 2025 Final - Preview

Read Entire Article