Authored by: നിമിഷ|Samayam Malayalam•26 May 2025, 11:27 pm
തമാശ ചിത്രങ്ങളെല്ലാം എന്നും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. മന്ദാകിനിക്ക് ശേഷം വീണ്ടുമൊരു കോമഡി ചിത്രവുമായി എത്തുകയാണ് അല്‍ത്താഫും, അനാര്‍ക്കലിയും. ഇന്നസെന്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
കിലി പോള്‍ കേരളത്തിലെത്തിയത് ഇതിനായിരുന്നോ? (ഫോട്ടോസ്- Samayam Malayalam) സോഷ്യല്‍മീഡിയ കൂടാതെ ചാനല്‍ പരിപാടികളിലേക്കും കിലി അതിഥിയായി എത്തിയിരുന്നു. കിലിക്കൊപ്പമുള്ള ചിത്രങ്ങളുമായി റിമി ടോമി എത്തിയിരുന്നു. കിലിയെ പരിചയപ്പെട്ട് എന്റെ കിളി പോയെന്നായിരുന്നു റിമിയുടെ കമന്റ്. ഇന്നസെന്‍റില് കിലിയും അഭിനയിക്കുന്നു എന്നറിഞ്ഞപ്പോഴേ ആരാധകരെല്ലാം ആവേശത്തിലാണ്. പാട്ടും ഡാന്സുമൊക്കെയായി കിലി ഇതിനകം തന്നെ പ്രേക്ഷകരുടെ ഹൃദയത്തില് ഇടം നേടിയതാണ്. മലയാളത്തോട് വല്ലാത്തൊരു ഇഷ്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുതിയ പാട്ടുകളും പഴയ പാട്ടുകളുമെല്ലാം അദ്ദേഹം പാടാറുണ്ട്. അധികം ബുദ്ധിമുട്ടില്ലാതെ മലയാളം മനസിലാക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Also Read: എത്ര തിരക്കാണെങ്കിലും ഇത് മിസ്സാക്കില്ല! അച്ഛമ്മയുടെ നവതിക്ക് ഓടിയെത്തി കീര്‍ത്തിയും രേവതിയും! ആന്റണി എവിടെ എന്ന ചോദ്യങ്ങള്‍ക്കും മറുപടിഎലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
കിലി പോള്‍ കേരളത്തിലെത്തിയത് ഇതിനായിരുന്നോ? അല്‍ത്താഫും അനാര്‍ക്കലിക്കുമൊപ്പം 'ഇന്നസെന്റില്‍! ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറല്‍
ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും കോമഡി ജോണറിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് നടക്കുന്നത്.
ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈനർ: ആന്‍റണി സ്റ്റീഫൻ, പിആർഒ: ആതിര ദിൽജിത്ത്.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·