കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി ചിരഞ്ജീവിയെ കാണാനെത്തി ആരാധിക, സാരി നൽകി ചേർത്തുപിടിച്ച് സൂപ്പർതാരം

4 months ago 6

Rajeswari and Chiranjeevi

ചിരഞ്ജീവിക്ക് രാഖി കെട്ടിക്കൊടുക്കുന്ന രാജേശ്വരി | ഫോട്ടോ: അറേഞ്ച്ഡ്

സൂപ്പർതാരങ്ങൾ അവരുടെ ആരാധകരോട് സ്നേഹത്തോടെയും സഹാനുഭൂതിയോടെയും പെരുമാറുന്ന സംഭവങ്ങൾ നിരവധിയാണ്. അക്കൂട്ടത്തിലേക്ക് ഇതാ ഒരെണ്ണംകൂടി. തന്നെ കാണാൻ കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടിയെത്തിയ ആരാധികയോട് തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി പെരുമാറിയ രീതിയെ സോഷ്യൽ മീഡിയ കയ്യടിക്കുകയാണ്. ഈ അടുത്താണ് രാജേശ്വരി എന്ന ആരാധികയ്ക്ക് തന്റെ ഇഷ്ടതാരത്തിന്റെ സ്നേഹത്തിന്റെ ഊഷ്മളത നേരിട്ട് അറിയാൻ അവസരം കിട്ടിയത്.

ആന്ധ്രാ പ്രദേശിലെ അഡോണി എന്ന സ്ഥലത്തു നിന്ന് രാജേശ്വരി ഒരു യാത്ര പുറപ്പെട്ടു. തന്റെ സൈക്കിളിലാണ് രാജേശ്വരി ഈ നീണ്ട യാത്രക്ക് ഒരുങ്ങിയത്. ഹൈദരാബാദ് വരെ സൈക്കിൾ ചവിട്ടി താൻ ഏറ്റവും ആരാധിക്കുന്ന മെഗാസ്റ്റാർ ചിരഞ്ജീവിയെ നേരിട്ട് ഒന്ന് കാണുക എന്ന സ്വപ്നം മാത്രം ആയിരുന്നു അവരുടെ ഉള്ളിൽ. ശാരീരിക അവശതകളും പരിമിതികളും ഒക്കെ മറന്നു രാജേശ്വരിയെ മുന്നോട്ട് നയിച്ചത് തന്റെ ഉള്ളിലുള്ള കടുത്ത ആരാധനയും മെഗാസ്റ്റാർ ചിരഞ്ജീവിയോടുള്ള കലർപ്പില്ലാത്ത സ്നേഹവും ആണ്. ഈ യാത്രയുടെ കഥ അറിഞ്ഞ മെഗാസ്റ്റാർ ഇരുകൈയ്യും നീട്ടിയാണ് രാജേശ്വരിയെ സ്വീകരിക്കാൻ ഒരുങ്ങിയത്.

അതിവൈകാരികമായ ഈ വരവേൽപ്പിൽ ചിരഞ്ജീവി രാജേശ്വരിയെ വാത്സല്യപൂർവ്വം സ്വാഗതം ചെയ്തു. രാജേശ്വരിയുടെ ആത്മാർത്ഥയും കഠിനപ്രയത്നവും ചിരഞ്ജീവിയെ അലിയിച്ചു. ഈ യാത്രയും കണ്ടുമുട്ടലും രാജേശ്വരിക്കും തനിക്കും ഒരിക്കലും മറക്കാൻ ആവാത്ത ഒന്നാവണം എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. ചിരഞ്ജീവിയുടെ കയ്യിൽ രാഖി കെട്ടി സന്തോഷം അറിയിച്ച രാജേശ്വരിക്ക്, തന്റെ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായി ഒരു സാരിയാണ് മെഗാസ്റ്റാർ സമ്മാനം നൽകിയത്.

രാജേശ്വരിയുടെ മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ട എല്ലാ സഹായങ്ങളും ചിരഞ്ജീവി ഉറപ്പു നൽകി. ഇരുവരുടേയും കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്.

പുതിയ സിനിമകളുമായി തിരക്കിലാണ് ചിരഞ്ജീവി. വസിഷ്ഠ സംവിധാനം ചെയ്യുന്ന വിശ്വംഭര, അനിൽ രവിപുഡി ഒരുക്കുന്ന മന ശങ്കരവരപ്രസാദ് ​ഗാരു എന്നിവയാണ് അദ്ദേഹത്തിന്റേതായി ചിത്രീകരണം പുരോ​ഗമിക്കുന്ന ചിത്രങ്ങൾ. ചിരഞ്ജീവിക്കൊപ്പം തൃഷ കൃഷ്ണൻ, അഷിക രംഗനാഥ്, കുനാൽ കപൂർ, സുർഭി, ഇഷ ചൗള എന്നിവരാണ് വിശ്വംഭരയിലെ പ്രധാന താരങ്ങൾ. അനിൽ രവിപുഡി ചിത്രത്തിൽ നയൻതാരയാണ് നായിക.

Content Highlights: Telugu superstar Chiranjeevi`s heartwarming motion towards a dedicated instrumentality who cycled to conscionable him

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article