Published: October 11, 2025 06:14 AM IST
1 minute Read
ഗുവാഹത്തി ∙ വനിതാ ലോകകപ്പിൽ ആദ്യ ജയവുമായി ന്യൂസീലൻഡ്. ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ലദേശിനെതിരെ 100 റൺസിനായിരുന്നു കിവീസിന്റെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസ് ബ്രൂക്ക് ഹാലിഡേ (69), ക്യാപ്റ്റൻ സോഫി ഡിവൈൻ (63) എന്നിവരുടെ അർധ സെഞ്ചറിക്കരുത്തിൽ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 127 റൺസ് നേടാനേ ബംഗ്ലദേശിന് സാധിച്ചുള്ളൂ. സ്കോർ: ന്യൂസീലൻഡ് 50 ഓവറിൽ 9ന് 227. ബംഗ്ലദേശ് 39.5 ഓവറിൽ 127ന് ഓൾഔട്ട്.
228 റൺസ് ലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ 5 ബാറ്റർമാരും രണ്ടക്കം കാണാതെ മടങ്ങിയതോടെ ഒരു ഘട്ടത്തിൽ 6ന് 33 എന്ന നിലയിലായിരുന്നു ബംഗ്ലദേശ്. മധ്യനിരയിൽ പൊരുതിക്കളിച്ച ഫാത്തിമ ഖാതുൻ (34) നാഹിദ അക്തർ (17), റബേയ ഖാൻ (25) എന്നിവരുടെ ഇന്നിങ്സുകളാണ് അവരെ നാണക്കേടിൽ നിന്നു രക്ഷിച്ചത്.
English Summary:








English (US) ·