കീപ്പറുടെ ഹെൽമറ്റിൽ പന്ത് തട്ടി, ഇന്ത്യയ്ക്ക് അഞ്ച് റൺസ് വെറുതെ കിട്ടി; ഞെട്ടിത്തരിച്ച് ഇംഗ്ലണ്ട് താരങ്ങൾ

7 months ago 6

ഓൺലൈൻ ഡെസ്ക്

Published: June 21 , 2025 12:56 PM IST

1 minute Read

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറുടെ ഹെൽമറ്റിൽ പന്തു തട്ടുന്നു.
ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറുടെ ഹെൽമറ്റിൽ പന്തു തട്ടുന്നു.

ലീഡ്സ്∙ ഇന്ത്യ– ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം ഇംഗ്ലണ്ട് താരങ്ങളുടെ പിഴവിൽ ഇന്ത്യയ്ക്ക് ഒരു പന്തിൽ ലഭിച്ചത് അഞ്ചു റൺസ്. ആദ്യ ദിനം ചായയ്ക്കു പിരിയുന്നതിനു മുൻപ് ബെൻ സ്റ്റോക്സിന്റെ 51-ാം ഓവറിലെ പന്തിലാണ് ഗ്രൗണ്ടിലെ പിഴവിന്റെ പേരിൽ ഇന്ത്യയ്ക്ക് അഞ്ച് റണ്‍സ് അധികമായി ലഭിച്ചത്. സ്റ്റോക്സിന്റെ പന്ത് യശസ്വി ജയ്സ്വാൾ എഡ്ജ് ചെയ്തെങ്കിലും ഗ്രൗണ്ടിൽ വച്ചിരുന്ന വിക്കറ്റ് കീപ്പറുടെ ഹെൽമറ്റിൽ ഇടിക്കുകയായിരുന്നു.

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജെയ്മി സ്മിത്ത് ഊരിവച്ച ഹെൽമറ്റിൽ പന്ത് കൊണ്ടതോടെ അംപയർ അഞ്ച് റൺസ് അനുവദിച്ചു. പന്ത് ഗ്രൗണ്ടില്‍ വച്ച വിക്കറ്റ് കീപ്പറുടെ ഹെൽമറ്റിൽ കൊണ്ടാല്‍ ഡെഡ് ബോളായി കണക്കാക്കി, അഞ്ച് റൺസ് പെനൽറ്റിയായി അനുവദിക്കാൻ അംപയർമാർക്ക് അധികാരമുണ്ട്. പന്ത് ഹെൽമറ്റിൽ തട്ടുന്നതിനു മുൻപ് ബാറ്റർമാർ റൺസ് എടുത്തിട്ടുണ്ടെങ്കിൽ അതും സ്കോറിനൊപ്പം ചേരും. അംപയറുടെ നടപടി ജോ റൂട്ട് ഉൾപ്പടെയുള്ള ഇംഗ്ലണ്ട് താരങ്ങൾ ഞെട്ടലോടെയാണു കണ്ടത്. 

85 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 359 റൺസെന്ന നിലയി‌ലാണ് ഇന്ത്യ ആദ്യ ദിവസം കളി അവസാനിപ്പിച്ചത്. ഓപ്പണർ യശസ്വി ജയ്സ്വാളിനു പിന്നാലെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സെഞ്ചറി നേടി. 144 പന്തുകളിൽനിന്ന് 16 ഫോറുകളും ഒരു സിക്സും ബൗണ്ടറി കടത്തിയാണ് ജയ്സ്വാൾ സെഞ്ചറിയിലെത്തിയത്. സെഞ്ചറി തികച്ചതിനു പിന്നാലെ ജയ്സ്വാളിനെ ബെൻ സ്റ്റോക്സ് പുറത്താക്കി.

English Summary:

India Given 5 Extra Runs For Bizarre Mistake, England Players Shocked

Read Entire Article