കീര്‍ത്തിയ്ക്കും കല്യാണിക്കും ശേഷം വിസ്മയ! അച്ഛന്മാരുടെ സൗഹൃദം, മക്കള്‍ മൂന്ന് പേരും ഇനി മത്സരിക്കുമോ?

1 month ago 5
ഇത് മക്കള്‍ മാഹാത്മ്യമാണല്ലോ. മമ്മൂട്ടിയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനും, മോഹന്‍ലാലിന് ശേഷം പ്രണവ് മോഹന്‍ലാലും, ജയറാമിന് ശേഷം കാളിദാസ് ജയറാമും, സുരേഷ് ഗോപിയ്ക്ക് ശേഷം ഗോകുസലും, സുകുമാരന് ശേഷം പൃഥ്വിരാജും ഫാസിലിന് ശേഷം ഫഹദ് ഫാസിലും വന്നതെല്ലാം മലയാളികള്‍ ആഘോഷിച്ചു. അതുപോലെ തന്നെ ആഘോഷിക്കപ്പെടേണ്ടതാണ് പെണ്‍മക്കളുടെ വരവരും. അതും ഉറ്റസുഹൃത്തുക്കളുടെ മക്കള്‍ മൂന്ന് പേരും സജീവമാവുമ്പോള്‍ പ്രേക്ഷകരുടെ പ്രെഡിക്ഷനുകള്‍ പല തരത്തിലും പോകും.

അവര്‍ മൂന്ന് സുഹൃത്തുക്കള്‍


മോഹന്‍ലാലും പ്രിയദര്‍ശനും സുരേഷ് കുമാറും കുട്ടിക്കാലം മുതലേയുള്ള സുഹൃത്തുക്കളാണ്. കോളേജ് പഠനകാലത്ത് കലയിലേക്ക് തിരിയാനുള്ള കാരണവും ആ സൗഹൃദം തന്നെയായിരുന്നു. സിനിമയില്‍ വന്നപ്പോള്‍ ഒരാള്‍ പ്രൊഡ്യൂസറായി, അടുത്തയാള്‍ സംവിധായകനായി, മറ്റൊരാള്‍ നായകനുമായി. അങ്ങനെ അവര്‍ ഒരുമിച്ച് വളര്‍ന്നു. സുരേഷ് കുമാര്‍ ഹിറ്റ് സിനിമകളുടെ പ്രൊഡ്യൂസര്‍ എന്നറിയപ്പെട്ടപ്പോള്‍ പ്രിയദര്‍ശന്‍ ഹിറ്റ്‌മേക്കറും മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാറുമായി വളര്‍ന്നു. അഞ്ച് പതിറ്റാണ്ടോളമായി തുടരുന്ന സൗഹൃദമാണത്.

Samayam Malayalamഅണ്ണനും അണ്ണിയും എന്‍ ഉയിര്‍! ഉദയനിധി സ്റ്റാലിന്‍ അറസ്റ്റിലായപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്റെ കമന്റ് വൈറലാവുന്നു

മക്കളുടെ വരവ്


ഇപ്പോഴിതാ അച്ഛന്മാര്‍ക്ക് ശേഷം മക്കള്‍ ഓരോരുത്തരായി വരികയാണ്. ആദ്യം കടന്ന് വന്നത് സുരേഷ് കുമാറിന്റെ മകള്‍ കീര്‍ത്തി സുരേഷാണ്. അഭിനയിക്കണം എന്ന ആഗ്രഹം കീര്‍ത്തി പറഞ്ഞപ്പോള്‍ അതിന് വഴിയൊരുക്കിയതും ഉറ്റ സുഹൃത്തുക്കള്‍ തന്നെ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയായിരുന്നു കീര്‍ത്തി സുരേഷിന്റെ തുടക്കം. ഡോക്ടര്‍ സണ്ണി എന്ന തന്റെ ഐക്കോണിക് കഥാപാത്രമായി മോഹന്‍ലാലും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തി. സിനിമ പരാജയപ്പെട്ടാലും അതായിരുന്നു കീര്‍ത്തിയുടെ തുടക്കം. പിന്നീട് പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടു വന്ന കീര്‍ത്തി ഇന്ന് ഇന്ത്യന്‍ സിനിമയിലെ മുന്‍ നിര നായികമാരില്‍ ഒരാളാണ്. മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും വാങ്ങി, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ മാറി മാറി അഭിനയിക്കുന്നു.

പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്റെ വരവ് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. മകള്‍ക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് പലപ്പോഴും പ്രിയന്‍ പറഞ്ഞത്. അച്ഛന്‍ സംവിധാനം ചെയ്ത സിനിമകളിലൂടെ തന്നെ അരങ്ങേറ്റം കുറിക്കാമായിരുന്നുവെങ്കിലും കല്യാണി ആ എളുപ്പവഴിയൊന്നും നോക്കിയില്ല, സ്വയം അവസരം കണ്ടെത്തി മുന്നോട്ടു വരികയായിരുന്നു. ഹെല്ലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി, മൂന്ന് തെലുങ്ക് ചിത്രങ്ങളും, ഒരു തമിഴ് ചിത്രവും ചെയ്തതിന് ശേഷമാണ് മലയാളത്തിലേക്ക് എത്തിയത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയം വരവറിയിക്കുകയും ചെയ്തു. പിന്നീട് ഹൃദയം, ബ്രോ ഡാഡി, ശേഷം മൈക്കില്‍ ഫാത്തിമ, ആന്റണി പോലുള്ള സിനിമകളിലൂടെ നായിക എന്ന നിലയിലെ തന്റെ കഴിവുകള്‍ മിനുക്കിക്കൊണ്ടേയിരുന്നു. ലോക എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ സൂപ്പര്‍ ഗേള്‍ ആയ കല്യാണി, ഏറ്റവും അധികം ഗ്രോസ് കലക്ഷന്‍ നേടിയ സൗത്ത് ഇന്ത്യന്‍ ഫീമെയില്‍ ചിത്രത്തിലെ നായിക എന്ന ഖ്യാതിയും സ്വന്തമാക്കി.


വിസ്മയയുടെ വരവ്


കീര്‍ത്തി സുരേഷിനും, കല്യാണി പ്രിയദര്‍ശനും ശേഷം ഇതാ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലും അതേ ഇന്റസ്ട്രിയിലേക്ക് വരുന്നു. ആശിര്‍നാദ് സിനിമാസിന്റെ ബാനറില്‍ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കീര്‍ത്തിയെയും കല്യാണിയെയും പോലെ, ഇന്റസ്ട്രിയില്‍ തന്റേതായ ഇടം കണ്ടെത്താനുള്ള വരവ് തന്നെയാണ് മായയുടേതും എന്ന് അതിലൂടെ തന്നെ പ്രേക്ഷകര്‍ ഉറപ്പിച്ചു കഴിഞ്ഞു. ആഗസ്റ്റ് 7 ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ വിജയ സാധ്യതയും വലുതാണ്. ചിത്രം സൂപ്പര്‍ ഹിറ്റ് വിജയമാവുന്നതോടെ വിസ്മയ മലയാളത്തിലെ ടോപ് ലിസ്റ്റ് നടിമാരില്‍ ഒരാളാവും എന്ന് സംവിധായകന്‍ പ്രെഡിക്ട് ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇനി ഈ പെണ്‍മക്കളുടെ കാലമാണ് എന്ന് പ്രേക്ഷകരും പറയുന്നു!
Read Entire Article