19 May 2025, 08:19 AM IST
.jpg?%24p=7c8fc85&f=16x10&w=852&q=0.8)
ചെമ്മരപ്പള്ളി മാണിക്യൻ കുംകി സിനിമയിൽ, കോട്ടാങ്ങൽ ചെമ്മരപ്പള്ളി മാണിക്യൻ ചരിഞ്ഞനിലയിൽ | Photo: Screen grab/ Divo Movies, Mathrubhumi
മല്ലപ്പള്ളി: തമിഴ് ചിത്രമായ കുംകിയിൽ മാണിക്കം എന്നപേരിൽ തിളങ്ങിയ ആന കോട്ടാങ്ങൽ ചെമ്മരപ്പള്ളി മാണിക്യൻ (46) ചരിഞ്ഞു. കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം റാന്നി ചിറ്റാറിൽ സംസ്കരിച്ചു.
2012-ൽ ആണ് ‘കുംകി’ പുറത്തിറങ്ങിയത്. പ്രഭു സോളമൻ സംവിധാനംചെയ്ത ചിത്രത്തിൽ വിക്രം പ്രഭുവും ലക്ഷ്മിമേനോനുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഒരു പാപ്പാനും അവന്റെ പരിശീലനം ലഭിച്ച ആനയും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് കഥ.
ചിത്രത്തിലെ ആനയ്ക്ക് വ്യാപക പ്രശംസ ലഭിച്ചിരുന്നു. മനുഷ്യരും ആനകളും തമ്മിലുള്ള ബന്ധം എടുത്തുകാണിക്കുന്ന ചിത്രം, വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കും ശ്രദ്ധക്ഷണിച്ചു.
Content Highlights: kumki-elephant-manikyan-dies
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·